Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സുഷമ സ്വരാജ് ആറിന് ബഹ്‌റൈൻ സന്ദർശിക്കും

സുഷമ സ്വരാജ് ആറിന് ബഹ്‌റൈൻ സന്ദർശിക്കും

മനാമ: ഇന്ത്യൻ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് ഈ മാസം ബഹ്‌റൈൻ സന്ദർശിക്കും. പുതിയ മന്ത്രിസഭ ചുമതലയേറ്റ ശേഷം ആദ്യമായിട്ടാണ് വിദേശ കാര്യ മന്ത്രി ഗൾഫ് നാടുകൾ സന്ദർശിക്കുന്നത്. ബഹറിനിൽ ആറിന് നടക്കുന്ന പ്രവാസി സമ്മേളനത്തിൽ മന്ത്രി പങ്കെടുക്കും പുതിയ വിദേശ കാര്യ മന്ത്രിയുടെ ആദ്യ ഗൾഫ് സന്ദർശനത്തിന് വൻ പ്രാധാന്യമാണ് ഉള്ളത്.

ഓവർസീസ് ഇന്ത്യൻ ഫെസിലിട്ടെഷൻ സെന്ററിന്റേയും  കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റേയും ആഭിമുഖ്യതിലാണ് പ്രവാസി സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിൽ ബഹ്‌റൈൻ വിദേശ കാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിന് അഹമ്മദ് അൽ ഖലീഫ, ബഹ്‌റൈൻ ഗതാഗത മന്ത്രി കമാൽ അഹമ്മദ്, ഇന്ത്യൻ അംബാസിഡർ ഡോ കെ മോഹൻ കുമാർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുക്കും.

ഇറാഖിൽ അകപ്പെട്ട ഇന്ത്യൻ നഴ്‌സുമാരുടെ മോചനത്തിൽ മുഖ്യ പങ്ക് വഹിച്ച വിദേശ കാര്യ മന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനം വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ  സമൂഹം കാണുന്നത് .

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP