Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സാം സാമുവൽ അടൂരിന്റെ കുടുംബത്തിന് ഷിഫ ഒരു ലക്ഷം രൂപ നൽകും

സാം സാമുവൽ അടൂരിന്റെ കുടുംബത്തിന് ഷിഫ ഒരു ലക്ഷം രൂപ നൽകും

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈനിൽ കൊറോണവൈറസ് ബാധിച്ച് മരിച്ച പ്രമുഖ സാമൂഹ്യ പ്രവർത്തകൻ സാം സാമുവൽ അടുരിന്റെ കുടുംബത്തിന് കൈതാങ്ങാകൻ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററും. സാമിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന് ബഹ്റൈൻ ഷിഫ അൽ ജസീറ ഒരു ലക്ഷം രൂപ സഹായധനമായി നൽകുമെന്ന് സിഇഒ ഹബീബ് റഹ്മാൻ വാർത്താകുറിപ്പിൽ അറിയിച്ചു.

സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തന മേഖലയിൽ മാതൃകാപരമായ പ്രവർത്തനമായിരുന്നു സാം നിർവഹിച്ചിരുന്നത്. ഷിഫ അൽ ജസീറയുടെ നല്ല സുഹൃത്തായിരുന്നു എന്നും സാം. തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എല്ലായിപ്പോഴും ഷിഫയുടെ പങ്കാളിത്തവും സഹകരണവും ഉറപ്പുവരുത്താൻ സാം ശ്രമിച്ചു.

കൊറോണവൈറസ് പ്രതിസന്ധിക്കിടയിലും തൊഴിൽ നഷ്ടപ്പെട്ടവർക്കും അനിശ്ചിതത്വത്തിലായവർക്കും ആശ്വാസത്തിന്റെ കൈത്തിരി നാളവുമായി സാം ഓടി നടന്നു. അതിനിടെയാണ് അദ്ദേഹം രോഗബാധിതനായത്. അദ്ദേഹത്തിന്റെ വിയോഗം ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് തീരാ നഷ്ടമാണെന്നും ഹബീബ് റഹ്മാൻ പറഞ്ഞു. തുക കുടുംബത്തിന് നേരിട്ട് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സാം സാമുവൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ജൂലായ് 11നാണ് സാമിന് കോവിഡ് സ്ഥിരീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP