Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റമദാനിൽ പ്രതിദിനം ആയിരത്തിലേറെ പേർക്ക് ഇഫ്താർ കിറ്റുകളെത്തിച്ച നിർവൃതിൽ 'സമസ്ത ബഹ്‌റൈൻ' പെരുന്നാളാഘോഷം; സമസ്തയോടൊപ്പം ഒരു മാസം കർമ്മനിരതരായി എസ്.കെ.എസ്.എസ്.എഫ് 'വിഖായ' ടീം

റമദാനിൽ പ്രതിദിനം ആയിരത്തിലേറെ പേർക്ക് ഇഫ്താർ കിറ്റുകളെത്തിച്ച നിർവൃതിൽ 'സമസ്ത ബഹ്‌റൈൻ' പെരുന്നാളാഘോഷം; സമസ്തയോടൊപ്പം ഒരു മാസം കർമ്മനിരതരായി എസ്.കെ.എസ്.എസ്.എഫ് 'വിഖായ' ടീം

സ്വന്തം ലേഖകൻ

മനാമ: റമദാൻ 30 ദിവസവും ആയിരക്കണക്കിന് പ്രവാസികൾക്ക് ഇഫ്താർ വിരുന്നൂട്ടിയ നിർവൃതിയോടെയാണ് സമസ്ത ബഹ്‌റൈൻ ഇന്ന് ഈദുൽ ഫിത്വർ ആഘോഷിക്കുന്നത്.

ബഹ്‌റൈൻ തലസ്ഥാന നഗരിയായ മനാമയിലെ ഗോൾഡ്‌സിറ്റിയിൽ പ്രവർത്തിക്കുന്ന സമസ്ത ബഹ്‌റൈൻ കേന്ദ്ര മദ്‌റസയായ മനാമ ഇർഷാദുൽ മുസ് ലിമീൻ മദ്‌റസയുടെ നേതൃത്വത്തിലാണ് ബഹ്‌റൈനിൽ വിവിധ ഏരിയകളിലായി ആയിരക്കണക്കിന് പേർക്ക് സംഘാടകർ ഇഫ്താർ കിറ്റുകൾ എത്തിച്ച് നൽകിയത്.

റമദാന്റെ തുടക്കത്തിൽ സമസ്ത ബഹ്‌റൈൻ ഓഫീസ് പരിസരത്ത് നൽകിയിരുന്ന കിറ്റ് വിതരണം, കോവിഡിനെ തുടർന്നുള്ള പ്രത്യേക സാഹചര്യത്തിൽ പിന്നീട് പബ്ലിക്ക് വിതരണം ഒഴിവാക്കി പ്രവാസികളുടെ ഫ്‌ളാറ്റുകൾ തോറും എത്തിച്ചാണ് വിതരണം പൂർത്തിയാക്കിയത്.

കൂടാതെ ബഹ്‌റൈനിലെ ചില ഭാഗങ്ങളിൽ ക്വാറന്റൈനായി പ്രവർത്തിക്കുന്ന ബിൽഡിംഗുകളിലെ മുഴുവനാളുകൾക്കും സമസ്ത ബഹ്‌റൈൻ പ്രവർത്തകർ ഇഫ്താർ കിറ്റുകളെത്തിച്ച് നൽകിയിരുന്നു.
ഇപ്രകാരം ഗുദൈബിയ, ഹൂറ, ഹമദ് ടൗൺ, മുഹറഖ്, ഉമുൽഹസ്സം തുടങ്ങി വിവിധ ഭാഗങ്ങളിൽ സമസ്തയുടെ ഇഫ്താർ കിറ്റുകളെത്തിക്കാൻ പ്രവർത്തകർക്ക് കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.

നീണ്ട ഒരു മാസം മുഴുവൻ ബഹ്‌റൈനിലെ വിവിധ ഫ്‌ളാറ്റുകളിലേക്കും ക്വാറന്റീൻ ബിൽഡിംഗുകളിലേക്കും ആയിരക്കണക്കിന് കിറ്റുകളെത്തിക്കാൻ സമസ്തക്ക് സഹായകമായത് ബഹ്‌റൈൻ എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ വിഭാഗമായ വിഖായ വളണ്ടിയേഴ്‌സിന്റെ സേവനമായിരുന്നു. റമദാനു ശേഷവും സമസ്തയുടെ കീഴിൽ വിഖായയുടെ വിവിധ സേവന പ്രവർത്തനങ്ങൾ പ്രവാസികൾക്ക് ലഭ്യമായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ബഹ്‌റൈനിൽ സമസ്തയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന കാപിറ്റൽ കമ്മ്യൂണിറ്റി സെന്ററിന്റെ മേൽഘടകമായ കാപിറ്റൽ ഗവർണറേറ്റാണ് ഇഫ്താർ കിറ്റുകളുടെ മുഖ്യ സ്‌പോൺസർമാർ. കൂടാതെ മലബാർ ഗോൾഡ്, ഫുഡ് വേൾഡ്, ശിഫ അൽ ജസീറ തുടങ്ങിയ ബഹ്‌റൈനിലെ പ്രമുഖ സ്ഥാപനങ്ങളും ഈ കാരുണ്യ പ്രവർത്തനങ്ങളുമായി സഹകരിച്ചിരുന്നു.

സമസ്ത ബഹ്‌റൈൻ ഭാരവാഹികൾ, കോ-ഓർഡിനേറ്റർമാർ, എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികൾ എന്നിവരുടെ നേതൃത്തിലാണ് സമസ്ത ബഹ്‌റൈന്റെ കാരുണ്യ പ്രവർത്തനങ്ങൾ ബഹ്‌റൈനിൽ നടന്നു വരുന്നത്. ബഹ്‌റൈനിലുടനീളം 15 ഏരിയകളിലായി സമസ്തയുടെ മദ്‌റസകളുൾപ്പെടെയുള്ള സേവനവും പ്രവാസികൾക്ക് ലഭ്യമാണ്.

റമദാനു ശേഷവും ജീവ കാരുണ്യ പ്രവർത്തനങ്ങളും മറ്റു സേവന പ്രവർത്തനങ്ങളുമായി സമസ്ത ബഹ്‌റൈൻ പ്രവാസികൾക്കൊപ്പമുണ്ടാകുമെന്നും എല്ലാവരുടെയും സഹകരണം ഉണ്ടായിരിക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP