Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സബ്സിഡിയുടെ പേരിൽ ഭക്ഷണസാധനങ്ങളുടെ വില ഇരട്ടിയാക്കി; ബഹ്റിനിൽ ആറു മാസത്തിനുള്ളിൽ അടച്ചു പൂട്ടിയത് അഞ്ചു റസ്റ്റോറന്റുകൾ

സബ്സിഡിയുടെ പേരിൽ ഭക്ഷണസാധനങ്ങളുടെ വില ഇരട്ടിയാക്കി; ബഹ്റിനിൽ ആറു മാസത്തിനുള്ളിൽ അടച്ചു പൂട്ടിയത് അഞ്ചു റസ്റ്റോറന്റുകൾ

മനാമ: നിയമാനുസൃതമല്ലാതെ ഭക്ഷണസാധനങ്ങളുടെ വില വർദ്ധിപ്പിച്ച ബഹ്‌റിനിലെ അഞ്ച് റെസ്റ്റോറന്റുകൾ അധികൃതർ അടച്ചു. കഴിഞ്ഞ ആറുമാസത്തിനുള്ളിലാണ് ഈ അടച്ചുപൂട്ടലുകൾ നടന്നത്. ഇറച്ചി സബ്‌സിഡി നിർത്തലാക്കിയ ശേഷം വില ഇരട്ടിയാക്കി വർധിപ്പിക്കുകയായിരുന്നു.

ഇറച്ചി സബ്‌സിഡി നിർത്തലാക്കിയെങ്കിലും റെസ്റ്റോറന്റുകൾക്ക് ഇത് ബാധകമല്ലായിരുന്നു. അതുകൊണ്ടുതന്നെ സബ്‌സിഡിയും ലഭ്യമായിരുന്നു. എന്നിട്ടും സബ്‌സിഡിയുടെ പേരിൽ ഭക്ഷണസാധനങ്ങളുടെ വില വർദ്ധിപ്പിച്ചതിനാലാണ് ഇവ അടച്ചു പൂട്ടിയതെന്ന് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സയെദ് ബിൻ റാഷിദ് അൽ സയാനി വ്യക്തമാക്കി. ഭക്ഷണ സാധനങ്ങൾക്ക് മന്ത്രാലയം നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതലാണ് ഈ സ്ഥാപനങ്ങൾ ഈടാക്കിയിരുന്നത്. കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയറക്ടറേറ്റിന്റെ നിബന്ധനകളുടെ ലംഘനമാണിത്.

ഈ വിധത്തിൽ എന്തെങ്കിലും വിലവർധനവ് പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ 17007003 എന്ന ഹോട്ട് ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്നുള്ള അറിയിപ്പ് നേരത്തെ തന്നെ മന്ത്രാലയം നൽകിയിരുന്നു. ഇതിനു ശേഷം 2,000 ത്തോളം പരാതികളാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 116 റെസ്റ്റോറന്റുകൾ മുന്നറിയിപ്പും നൽകിയിരുന്നു. ഈ മുന്നറിയിപ്പ് അവഗണിച്ചും വിൽപന നടത്തിയ അഞ്ചു റെസ്‌റ്റോറന്റുകൾക്കെതിരെയാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP