Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബ്ലേഡ് മാഫിയയെ കേരളത്തിൽ നിന്നു തുടച്ചുനീക്കി: രമേശ് ചെന്നിത്തല

ബ്ലേഡ് മാഫിയയെ കേരളത്തിൽ നിന്നു തുടച്ചുനീക്കി: രമേശ് ചെന്നിത്തല

മനാമ: ബ്‌ളേഡ് മാഫിയയെ കേരളത്തിൽ നിന്ന് പൂർണമായും തുടച്ചുനീക്കാൻ കഴിഞ്ഞതായി മന്ത്രി രമേശ് ചെന്നിത്തല അവകാശപ്പെട്ടു. ബ്‌ളേഡ് മാഫിയയുമായി ബന്ധപ്പെട്ട് പ്രവാസികൾക്ക് പരാതിയുണ്ടെങ്കിൽ ഇതുസംബന്ധിച്ച് പൊലീസ് ആസ്ഥാനത്തെ ഹെൽപ് ലൈനിൽ പരാതിപ്പെട്ടാൽ നടപടി സ്വീകരിക്കും. ഓപറേഷൻ കുബേര രണ്ടാം ഘട്ടത്തിലാണുള്ളത്. നേരത്തെ പിടികൂടിയവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം ഇനിയും പലിശ ബിസിനസിൽ ഏർപ്പെട്ടവരെ കണ്ടത്തെി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. സന്ദർശനത്തിനായി ബഹ്‌റൈനിലത്തെിയ മന്ത്രി മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഏത് പാർട്ടി ചെയ്താലും ശക്തമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അതിൽ കോൺഗ്രസ്, സിപിഐ(എം), ആർ.എസ്.എസ് തുടങ്ങിയ വ്യത്യാസം കൽപിക്കുന്ന പ്രശ്‌നമില്ല. കേരളം പോലുള്ള പരിഷ്‌കൃത സംസ്ഥാനത്തിന് ചേർന്നതല്ല രാഷ്ട്രീയ കൊലപാതകങ്ങൾ. സംസ്ഥാനത്ത് സമാധാനമുണ്ടാവണമെന്നതാണ് സർക്കാർ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല. അതേസമയം, സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടുതന്നെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ധനസമാഹരണ മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. കൊടുക്കാൻ കഴിയുന്നവരിൽ നിന്ന് കൂടുതൽ വാങ്ങുകയെന്ന നയത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നികുതി വർധന. വെള്ളക്കര വർധനയിൽ നിന്ന് സാധാരണക്കാരെ ഒഴിവാക്കുകയും ആഡംബര നികുതി വർധിപ്പിക്കുകയും ചെയ്തതിൽനിന്ന് കാര്യങ്ങൾ വ്യക്തമാണ്. നികുതി പിരിവ് കാര്യക്ഷമമാക്കാനും തീരുമാനമുണ്ട്. മന്ത്രിമാരുടെ പേഴ്‌സനൽ സ്റ്റാഫിനെ വെട്ടിക്കുറക്കുന്നതും മറ്റു സർക്കാർ ചെലവുകൾ കുറക്കുന്നതും ചെറിയ കാര്യങ്ങളാണ്. മെട്രോ റെയിൽ പോലുള്ള വികസന പദ്ധതികൾക്ക് കൂടതൽ പണം ആവശ്യമായതിനാലാണ് വർധിച്ച ധനസമാഹരണ മാർഗങ്ങൾ സ്വീകരിക്കുന്നത്. ഇത്തരം പദ്ധതികളിൽ പ്രവാസികളുടെ പങ്കാളിത്തം വ്യപമാക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP