Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗോപിയോ സമ്മേളനത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി ബഹ്‌റിനിൽ; കോൺഗ്രസ് അധ്യക്ഷനായ ശേഷമുള്ള രാഹുലിന്റെ സന്ദർശനത്തിന് വമ്പൻ സ്വീകരണമൊരുക്കി അണികൾ; ഇന്ന് ബഹ്‌റിൻ രാജകുടുംബവുമായി ചർച്ച

ഗോപിയോ സമ്മേളനത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി ബഹ്‌റിനിൽ; കോൺഗ്രസ് അധ്യക്ഷനായ ശേഷമുള്ള രാഹുലിന്റെ സന്ദർശനത്തിന് വമ്പൻ സ്വീകരണമൊരുക്കി അണികൾ; ഇന്ന് ബഹ്‌റിൻ രാജകുടുംബവുമായി ചർച്ച

മനാമ: കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വിദേശരാജ്യ സന്ദർശനത്തിന് രാഹുൽ ഗാന്ധി ബഹ്‌റിനിലെത്തി. ഇന്നലെ രാത്രിയോടെ രാജ്യത്തെത്തിയ രാഹുലിന് വമ്പൻ സ്വീകരണമാണ് എയർപോർട്ടിൽ അണികൾ ഒരുക്കിയത്. ആയിരത്തോളം പേരാണ് അദ്ദേഹത്തെ സ്വീകരിക്കാനായി എയർപോർട്ടിൽ എത്തിയത്.

ഇന്ന് ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം അവിടെ സർക്കാർ അതിഥിയായിരിക്കും. വിദേശ ഇന്ത്യക്കാരുടെ കൺവെൻഷനിലും ഇന്ത്യൻ വംശജരുടെ ആഗോള സംഘടന (ഗോപിയോ) സംഘടിപ്പിക്കുന്ന കൂട്ടായ്മയിലും രാഹുൽ പങ്കടുക്കും.ഗോപിയോ' സമ്മേളനത്തിൽ 50 രാജ്യങ്ങളിലെ പ്രതിനിധികൾ പെങ്കടുക്കുന്നുണ്ട്.

എ ഐ സി സി യുടെ പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ ബഹ്റൈൻ സന്ദർശനത്തിന്റെ മുൻ ഒരുക്കങ്ങൾ വിലയിരുത്തുവാൻ ബഹറിനിൽ എത്തിയ എ ഐ സി സി യുടെ ഐ റ്റി വിഭാഗം, സോഷ്യൽ മീഡിയ & ഡിജിറ്റൽ മീഡിയചീഫ് കോർഡിനേറ്റർ ജനറൽ കോഡിനെറ്റർ രമ്യ സ്പന്ദൻ, ഐ സി സി സെക്രട്ടറി മധു യാക്ഷിയെയും ബഹ്രൈനിനിലെ വിവിധ കോൺഗ്രസ്സ് സംഘടനാ പ്രതിനിതിഥികൾ എന്നിവരാണ് എയർപോർട്ടിൽ രാഹുലിന് സ്വീകരം ഒരുക്കാൻ മുൻ നിരയിലുണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP