Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേരളത്തിൽ നിന്നും ബഹ്‌റിനിലേക്ക് ചാർട്ടർ വിമാനങ്ങൾക്ക് അനുമതി; തിരികെ ജോലിയിൽ പ്രവേശിക്കാനാകാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഒടുവിൽ ആശ്വാസം

കേരളത്തിൽ നിന്നും ബഹ്‌റിനിലേക്ക് ചാർട്ടർ വിമാനങ്ങൾക്ക് അനുമതി; തിരികെ ജോലിയിൽ പ്രവേശിക്കാനാകാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഒടുവിൽ ആശ്വാസം

സ്വന്തം ലേഖകൻ

ബഹ്‌റിൻ കേരളീയ സമാജത്തിന്റെ ചരിത്രത്തിൽ മറ്റൊരു നാഴികകല്ലായി കേരളത്തിൽ നിന്ന് ചാർട്ടർ വിമാനങ്ങൾക്ക് അന്തിമ അനുമതിയായി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മൂന്നോളം വിമാനത്താവളങ്ങളിൽ നിന്ന് ബഹ്‌റിനിലേക്കുള്ള വിമാനയാത്രക്കാണ് ആദ്യ അനുമതികൾ ലഭിച്ചിരിക്കുന്നത്.

വിസ കാലാവധി തീരുന്നവരും അടിയന്തിരമായി ജോലിക്ക് പ്രവേശിക്കേണ്ടവരുമടക്കം ആയിരകണക്കിന് ആളുകളാണ് നാട്ടിൽ നിന്ന് യാത്രാമാർഗ്ഗമില്ലാതെ വലയുന്നത്. ഈ അവസരത്തിലാണ് ബഹ്‌റിൻ കേരളീയ സമാജം ഇരു രാജ്യങ്ങളുടെയും മന്ത്രാലയങ്ങളുമായി ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്നതെന്നും ബഹ്‌റിനിലെ പുതിയ ഇന്ത്യൻ അംബാസിഡറായ പിയൂഷ് ശ്രീവാസ്തവയുടെ ആത്മാർത്ഥവും അനുഭാവപൂർണ്ണവുമായ ഇടപ്പെടലുകൾ ഫലം കണ്ടതായും വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ, എൻ.കെ പ്രേമചന്ദ്രൻ എംപി. കേരളാ മുഖ്യമന്ത്രിക്ക് കീഴിലെ നോർക്ക സിഇഒ. എന്നിവരുടെ സഹകരണത്തിനും നന്ദി പ്രകാശിപ്പിക്കുന്നതായും പി.വി.രാധാകൃഷ്ണപിള്ള പത്രക്കുറിപ്പിൽ പറഞ്ഞു.

എല്ലാ യാത്രക്കാർക്കും ശുഭയാത്ര നേരുന്നതായും ബഹറിനിലെ മലയാളി സമൂഹം ബഹറിൻ കേരളീയ സമാജത്തോട് കാണിക്കുന്ന വിശ്വസ്തതക്കും അഭിനന്ദനങ്ങൾക്കും സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗിസ് കാരക്കലും എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി നന്ദി രേഖപ്പെടുത്തുന്നതായി സംയുക്ത പത്ര കുറിപ്പിൽ പറഞ്ഞു.

കോവിഡ് രോഗബാധയെ തുടർന്ന് ബഹ്‌റിനിൽ നിന്ന് പത്തൊമ്പത് വിമാന സർവ്വീസ് നടത്തി സമാജം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP