Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും വിരാമമാകുന്നു; ഇന്ത്യൻ സ്‌കൂൾ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി; ചെയർമാൻ സ്ഥാന മത്സരം മലയാളികൾ തമ്മിൽ

ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും വിരാമമാകുന്നു; ഇന്ത്യൻ സ്‌കൂൾ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി; ചെയർമാൻ സ്ഥാന മത്സരം മലയാളികൾ തമ്മിൽ

മനാമ: ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്ന തിരക്കിലാണ്. ഏകദേശം 12000 ത്തോളം കുട്ടികൾ പഠിക്കുന്ന ഇന്ത്യൻ സ്‌കൂളിൽ  പുതിയ ഭരണ സമിതിയിലെക്കുള്ള തിരഞ്ഞെടുപ്പ് അഞ്ചിനാണ്. എണ്ണായിരത്തോളം രക്ഷാകർത്താക്കൾ ഈ തെരഞ്ഞെടുപ്പിൽ സമ്മദിദാനാവകാശം നിർവ്വഹിക്കും. ചെയർമാൻ ഉൾപ്പടെ 7 സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഇപ്പോഴത്തെ ചെയർമാൻ എബ്രാഹം ജോൺ മത്സരരംഗത്ത് ഇല്ലെങ്കിൽ കൂടി അദ്ദേഹം നേതൃത്വം നല്കുന്ന ഭരണസമിതിയുടെ പാനലും, പ്രതിപക്ഷം നേതൃത്വം നല്കുന്ന പിപിഎയും തമ്മിലാണ് മത്സരം. ഭരണ പക്ഷ പാനലിന്റെ ചെയർമാൻ സ്ഥാനാർത്ഥി തോമസ് എബ്രാഹം, പി പി എ യുടെ സ്ഥാനാർത്ഥി പ്രിൻസ് നടരാജനുമാണ്. ഇരുപക്ഷവും സാമൂഹിക ജാതി മത സന്തുലനം നിലനിർത്തിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്.

ഇന്ത്യൻ സ്‌കൂളിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ഉള്ളത് മലയാളികൾക്കാണ്. അതുകൊണ്ട് തന്നെ ചെയർമാൻ സ്ഥാനാർത്ഥികൾ ഇരുവരും മലയാളികളാണ്. സ്ഥാനാർത്ഥികൾ എല്ലാ വിധത്തിലുള്ള നൂതന സംവിധാനങ്ങളും ഉപയോഗിച്ചാണ് വോട്ടുകൾ തേടുന്നത് സോഷ്യൽ മീഡിയ,ടെലിഫോൺ സന്ദേശങ്ങൾ വഴിയും, ദേവാലയങ്ങളും അമ്പലങ്ങളും ,വിവിധ സാംസ്‌കാരിക സംഘടനാകെന്ദ്രങ്ങൾ വഴിയും ക്യാൻവാസിങ് നടക്കുന്നു.

ബഹ്‌റിനിലെ നാനാ തുറകളിൽ നിന്നുള്ള ആളുകളും ഉറ്റുനോക്കുന്ന ഒരു തിരഞ്ഞെടുപ്പായി ഇത് മാറിക്കൊണ്ടിരിക്കുന്നു .ഇന്ത്യക്കാരുടെ ഇടയിൽ മാത്രമല്ല മറ്റ് രാജ്യക്കാരുടെ ഇടയിലും തിരഞ്ഞെടുപ്പ് ചർച്ചയാകുന്നു. ഭരണപക്ഷം തങ്ങളുടെ ഭരണനെട്ടങ്ങളും,പൊതുസമ്മതനായ ഇപ്പോഴത്തെ  സ്‌കൂൾ ചെയർമാൻ എബ്രാഹം ജോണിനെ മുന്നിൽ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ പ്രതിപക്ഷം മുൻ വർഷങ്ങളിൽ ഇന്ത്യൻ സ്‌കൂളിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും, ഭരണത്തിലെ കെടുകാര്യസ്ഥതയും ആയുധമാക്കുന്നു. മുൻ വർഷങ്ങളിൽ ഭരണപക്ഷത്തോടൊപ്പം ഉറച്ചു നിന്ന ഒരുവിഭാഗം ആളുകൾ പ്രതിപക്ഷത്തോടൊപ്പം ചേർന്നത് പ്രതിപക്ഷം വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

ഇരു വിഭാഗവും വിജയ പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെക്കാണുന്നത്. ബഹ്‌റിനിലെ പ്രമുഖ സാംസ്‌കാരിക,രാഷ്ട്രീയ കൂട്ടായ്മകൾ ഇതുവരെ ഒരു പാനലിനും പരസ്യ പിന്തുണയുമായി എത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ് പരസ്യ നിലപാടുകൾ എടുക്കേണ്ട എന്നാണ് പലസംഘടനകളുടെയും തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP