Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഹ്‌റിൻ പ്രവാസികൾക്കും ആശ്വാസമായി ഇൻഡിഗോ;ഓഗസ്റ്റ് രണ്ട് മുതൽ ഇന്ത്യയിലേക്കും തിരിച്ചും സർവീസ്

ബഹ്‌റിൻ പ്രവാസികൾക്കും ആശ്വാസമായി ഇൻഡിഗോ;ഓഗസ്റ്റ് രണ്ട് മുതൽ ഇന്ത്യയിലേക്കും തിരിച്ചും സർവീസ്

സ്വന്തം ലേഖകൻ

പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ് ഓഗസ്റ്റ്‌രണ്ട് മുതൽ ബഹ്‌റൈനിൽനിന്ന്‌സർവീസ്ആരംഭിക്കുന്നു. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള ബുക്കിങ്ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയിലേക്കുള്ള എല്ലാ സർവീസുകളും മുംബൈ വഴി ആയിരിക്കും നടത്തുക.

മുംബൈയിൽനിന്ന്ഇൻഡിഗോ ആഭ്യന്തര സർവീസ്‌ നടത്തുന്ന എല്ലാ വിമാനത്താവളങ്ങളിലേക്കും ബഹ്‌റൈനിൽനിന്ന് ടിക്കറ്റ്ബുക്ക്‌ ചെയ്യാൻ കഴിയും എന്നതാണ് സവിശേഷത. ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ എയർപോർട്ടിൽ ഇറങ്ങി ടെർമിനൽ ഒന്നിൽ നിന്ന്‌ രണ്ടിലെത്തിയാണ്ആഭ്യന്തര റൂട്ടുകളിലേക്ക്‌ യാത്ര ചെയ്യേണ്ടത്.

ടെർമിനൽ മാറിക്കയറാൻ എയർലൈൻസിന്റെ ബസ്ഷട്ടിൽ സർവീസ്‌നടത്തും. യാത്രക്കാർ ഹാൻഡ്ബാഗേജ്മാത്രം കൈവശം എടുത്താൽ മതിയാകും. ചെക്ക്ഇൻ ബാഗേജ്എ യർലൈൻസ്തന്നെ ആഭ്യന്തര വിമാനത്തിൽ കയറ്റും. കോഴിക്കോട്ടേക്കുള്ള യാത്രക്കാർക്ക്മുബൈയിൽ അഞ്ച്മണിക്കൂർ 10 മിനിറ്റ്കാത്തിരിപ്പുണ്ട്. കൊച്ചിയിലേക്കുള്ള യാത്രക്കാർക്ക് മൂന്ന് മണിക്കൂർ 15 മിനിറ്റാണ് കാത്തിരിപ്പ്‌സമയം. മറ്റ്സ്ഥലങ്ങളിലേക്കും സമാന രീതിയിൽ കാത്തിരിപ്പ് സമയമുണ്ടാകും.

ഇന്ത്യയിൽനിന്ന് ബഹ്‌റൈനിലേക്ക് വരുമ്പോൾ മുംബൈയിലായിരിക്കും യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുക. ബഹ്‌റൈനിൽനിന്നുള്ള യാത്രക്കാരന് 30 കിലോയാണ്‌ചെക്ക്ഇൻ ലഗേജ്അനുവദിക്കുന്നത്. തുടർന്ന്ആഭ്യന്തര വിമാനത്തിൽ യാത്ര ചെയ്യുമ്പോഴും ഇതേ തൂക്കം തന്നെ അനുവദിക്കും.

ആഗസ്?റ്റ്‌രണ്ടിന്ബഹ്?റൈനിൽനിന്ന്‌കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുംപുറപ്പെടുന്ന വിമാനങ്ങളിൽ 67 ദിനാറാണ്ടിക്കറ്റ്‌നിരക്ക്. ബഹ്റൈനിൽനിന്ന്പുലർച്ചെ ഒരു മണിക്ക്പുറപ്പെടുന്ന വിമാനം ഉച്ചക്ക്2.15ന്‌കോഴിക്കോട്ടേത്തും. കോഴിക്കോട്‌നിന്ന്ഉച്ചക്ക്2.50ന്പുറപ്പെട്ട്‌രാത്രി 11.35ന്ബഹ്?റൈനിൽ എത്തുന്ന വിധമാണ്‌സമയം ക്രമീകരിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP