Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് സുവർണ ജൂബിലി; ഒരാഴ്‌ച്ച നീളുന്ന ആഘോഷപരിപാടികൾക്ക് തുടക്കം

ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് സുവർണ ജൂബിലി; ഒരാഴ്‌ച്ച നീളുന്ന ആഘോഷപരിപാടികൾക്ക് തുടക്കം

സ്വന്തം ലേഖകൻ

മനാമ: ഇന്ത്യയും ബഹ്‌റൈനും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി എന്നിവയുമായി സഹകരിച്ച് ബഹ്‌റൈൻ സാംസ്‌കാരിക, പുരാവസ്തു അഥോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

ചൊവ്വാഴ്ച വൈകീട്ട് ചരിത്ര പ്രസിദ്ധമായ ബാബുൽ ബഹ്‌റൈനിൽ ഇന്ത്യൻ ദേശീയ പതാകയുടെ നിറങ്ങളാൽ ദീപാലങ്കാരമൊരുക്കിയാണ് ആഘോഷത്തിന് തുടക്കമിട്ടത്. ഇതേസമയം ഇന്ത്യയിലെ കുത്ബ് മിനാർ ബഹ്‌റൈൻ ദേശീയ പതാകയുടെ നിറങ്ങളാൽ അലങ്കരിക്കുകയും ചെയ്തു. ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ബാബുൽ ബഹ്‌റൈനിലെ ലിറ്റിൽ ഇന്ത്യ സ്‌ക്വയറാണ് ആഘോഷങ്ങൾക്ക് മുഖ്യ വേദിയായത്. തുടർന്ന് ബാൻഡ് സംഘത്തിന്റെ അകമ്പടിയോടെ ഹ്രസ്വ ഘോഷയാത്രയും നടത്തി.

ഇരുരാജ്യങ്ങളുടെയും പരമ്പരാഗത രുചികളും കരകൗശല വസ്തുക്കളും പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ കാഴ്ചക്കാരെ ആകർഷിച്ചു. ബഹ്‌റൈൻ കേരളീയ സമാജം ഒരുക്കിയ സ്റ്റാളും ശ്രദ്ധ നേടി. രാത്രി എട്ടിന് കൾചറൽ ഹാളിൽ ജയ്‌വന്ത് നയിഡുവും സംഘവും അവതരിപ്പിച്ച മ്യൂസിക് ഫെസ്റ്റിവൽ അരങ്ങേറി. ബുധനാഴ്ച രാത്രി ഏഴിന് നാഷനൽ മ്യൂസിയം ഓഡിറ്റോറിയത്തിൽ ടി.എച്ച്.എം.സി പ്രസിഡന്റ് ബോബ് താക്കർ പ്രഭാഷണം നടത്തും. രാത്രി എട്ടിന് കൾചറൽ ഹാളിൽ ജയ്‌വന്ത് നയിഡുവും സംഘവും നേതൃത്വം നൽകുന്ന മ്യൂസിക് ഫെസ്റ്റിവലുമുണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP