Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിസിസി രാജ്യങ്ങളിൽ നിന്ന് വാക്‌സിൻ സ്വീകരിച്ചവർക്ക് ബഹ്‌റിനിൽ ക്വാറന്റെയ്ൻ വേണ്ട; ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; ബഹ്‌റിനേല്ക്ക് വരുന്നവർക്കുള്ള മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ

ജിസിസി രാജ്യങ്ങളിൽ നിന്ന് വാക്‌സിൻ സ്വീകരിച്ചവർക്ക് ബഹ്‌റിനിൽ ക്വാറന്റെയ്ൻ വേണ്ട; ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; ബഹ്‌റിനേല്ക്ക് വരുന്നവർക്കുള്ള മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

ന്ത്യയെ റെഡ് ലിസ്റ്റിൽ നിന്ന് മാറ്റിയതിന് പിന്നാലെ ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്കുള്ള പുതുക്കിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വെബ്സൈറ്റിലും പുതിയ നിർദ്ദേശങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിൻ സ്വീകരിക്കാത്തവരും ഇന്ത്യയിൽനിന്ന് വാക്‌സിൻ സ്വീകരിച്ചവരുമായ യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ സ്‌കാൻ ചെയ്യാൻ കഴിയുന്ന ക്യൂ.ആർ കോഡ് നിർബന്ധമായും ഉണ്ടായിരിക്കണം

ജി.സി.സി രാജ്യങ്ങളിൽനിന്ന് വാക്‌സിൻ സ്വീകരിച്ചവർക്ക് ബഹ്‌റൈനിൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ട്.സെപ്റ്റംബർ മൂന്നുമുതലാണ് ഇന്ത്യയെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കാൻ ബഹ്‌റൈൻ തീരുമാനിച്ചത്.ബഹ്‌റൈനി പൗരന്മാർ, ബഹ്‌റൈനിൽ റസിഡൻസ് പെർമിറ്റുള്ളവർ, ബോർഡിങ്ങിന് മുമ്പ് വിസ ലഭിച്ച ഇന്ത്യക്കാർ (വർക്ക് വിസ, വിസിറ്റ് വിസ, ഇ വിസ തുടങ്ങിയവ) എന്നിവർക്ക് ബഹ്‌റൈനിലേക്ക് വരാം. ജി.സി.സി രാജ്യങ്ങളിൽനിന്ന് പൂർണ്ണമായി വാക്‌സിൻ സ്വീകരിച്ചവർക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള നെഗറ്റീവ് ആർ.ടി.പി.സി.ആർ ടെസ്റ്റ് ആവശ്യമില്ല.

ഇത്തരം യാത്രക്കാർ വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജി.സി.സി രാജ്യങ്ങളിലെ ഔദ്യോഗിക മൊബൈൽ ആപ്പിലെ ഗ്രീൻ ഷീൽഡ് കാണിക്കണം. ബഹ്‌റൈനിൽ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരെയാണ് പൂർണ്ണമായി വാക്‌സിൻ സ്വീകരിച്ചവരായി കണക്കാക്കുന്നത്. വാക്‌സിൻ സ്വീകരിക്കാത്തവരും ഇന്ത്യയിൽനിന്ന് വാക്‌സിൻ സ്വീകരിച്ചവരുമായ യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ സ്‌കാൻ ചെയ്യാൻ കഴിയുന്ന ക്യൂ.ആർ കോഡ് നിർബന്ധമായും ഉണ്ടായിരിക്കണം. ഓൺലൈൻ റിപ്പോർട്ടും കൗണ്ടറിൽ കാണിക്കുന്ന പി.ഡി.എഫ് റിപ്പോർട്ടും ഒരേപോലെയായിരിക്കണം.

ബഹ്‌റൈനിൽ എത്തിയാൽ വിമാനത്താവളത്തിൽവെച്ചും തുടർന്ന് അഞ്ച്, 10 ദിവസങ്ങളിലും കോവിഡ് പരിശോധന നടത്തണം. വാക്‌സിൻ സ്വീകരിച്ചവർക്കും സ്വീകരിക്കാത്തവർക്കും ഇത് ബാധകമാണ്. അതേസമയം, ആറ് വയസിൽ താഴെയുള്ള കുട്ടികൾക്ക് ടെസ്റ്റ് ആവശ്യമില്ല. മൂന്ന് പരിശോധനക്കുമായി 36 ദിനാറാണ് ഫീസ് അടക്കേണ്ടത്. ഇത് മുൻകൂട്ടി അടക്കുകയോ വിമാനത്താവളത്തിലെ കിയോസ്‌കിൽ അടക്കുകയോ വേണം. ഇതിനാവശ്യമായ തുക യാത്രക്കാർ കരുതണം.വാക്‌സിൻ സ്വീകരിക്കാത്തവരും ഇന്ത്യയിൽനിന്ന് വാക്‌സിൻ സ്വീകരിച്ചവരും 10 ദിവസത്തെ നിർബന്ധിത ക്വാറന്റീനിൽ കഴിയണം. സ്വന്തം പേരിലോ അടുത്ത ബന്ധുവിന്റെ പേരിലോ ഉള്ള താമസ സ്ഥലത്തോ നാഷണൽ ഹെൽത് റഗുലേറ്ററി അഥോറിറ്റി (എൻ.എച്ച്.ആർ.എ) അംഗീകൃത ഹോട്ടലിലോ ആയിരിക്കണം ക്വാറന്റീൻ. താമസസ്ഥലത്തിന്റെ രേഖ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഹാജരാക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP