Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഹ്‌റിനിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കോതമംഗലം സ്വദേശിയെ; ലിജി ഉണ്ണിയുടെ ആത്മഹത്യ സാമ്പത്തികബുദ്ധിമുട്ട് മൂലമെന്ന് സൂചന

ബഹ്‌റിനിൽ  താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കോതമംഗലം സ്വദേശിയെ; ലിജി ഉണ്ണിയുടെ ആത്മഹത്യ സാമ്പത്തികബുദ്ധിമുട്ട് മൂലമെന്ന് സൂചന

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റിനിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കോതമംഗലം സ്വദേശിയെ. തിങ്കളാഴ്‌ച്ചയായ യുവതിയെ താമസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 37 വയസുകാരിയായ ലിജി ഉണ്ണിയെയാണ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. താമസസ്ഥലത്തെ റൂമിനുള്ളിൽ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

അദല്യയിലെ റെസ്റ്റോറന്റിൽ വൈട്രെസ്സ് ആയി ജോലി ചെയ്യുകയായിരുന്നു. സാമ്പത്തികബുദ്ധിമുട്ടാണ് മരണകാരണം എന്ന് പറയപ്പെടുന്നു.ഒന്നര വർഷത്തോളമായി ബഹറിനിൽ ജോലി ചെയ്യുകയായിരുന്നു ലിജി. കോതമംഗലം സ്വദേശിനിയായ യുവതിയുടെ കുടുംബം നാട്ടിലാണ്. 17 വയസ്സുള്ള മകളും 10 വയസ്സുള്ള മകനുമുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP