Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

സുലൈമാൻ സേട്ട് അനുസ്മരണ ഗാനം പ്രകാശനം ചെയ്തു

സുലൈമാൻ സേട്ട് അനുസ്മരണ ഗാനം പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

മനാമ: മൂന്നര പതിറ്റാണ്ട് ഇന്ത്യൻ പാര്‌ലമെന്റ്‌റ് മെമ്പറും ഇന്ത്യൻ നാഷണൽ ലീഗ് സ്ഥാപക അദ്ധ്യക്ഷനുമായിരുന്ന മർഹൂം ഇബ്രാഹിം സുലൈമാൻ സേട്ടിനെ അനുസ്മരിച്ചു കൊണ്ട് ഖത്തർ പ്രവാസിയും ജി സി സി ഐ എം സി സി ഭാരവാഹിയുമായ പി പി സുബൈർ ചെറുമോത്ത് രചിച്ച് ഐ എം സി സി ജി സി സി കമ്മറ്റി നിർമ്മിച്ച ഹ്ഗാനോപഹാരം പ്രമുഖ ചരിത്രകാരനും മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ചെയർമാനുമായ ഡോ: ഹുസൈൻ രണ്ടത്താണി പ്രകാശനം ചെയ്തു ,ഫസൽ നാദാപുരം സംഗീതം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് എം എ ഗഫൂർ ആണ്.

ന്യൂനപക്ഷ ദളിത് ജനവിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിനു വേണ്ടി ആത്മാർത്ഥമായി ആദര്ശാധിഷ്ടിതമായി പ്രവർത്തിച്ച നേതാവായിരുന്നു സുലൈമാൻ സേട്ടെന്നു ഹുസൈൻ രണ്ടത്താണി അനുസ്മരിച്ചു. സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിൽ ഏറെ പ്രസക്തമാവുന്ന അവസ്ഥയിൽ സുലൈമാൻ സേട്ടിനെയും അദ്ദേഹത്തിന്റെ നിലപാടുകളെയും ചർച്ച ചെയ്യുന്ന ഇത്തരം ഗനോപഹാരങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു , ഐ എം സി സി ജി സി സി കമ്മറ്റി ചെയർമാൻ സത്താർ കുന്നിൽ അദ്ധ്യക്ഷത വഹിച്ചു.

ഓർമ്മകളിലെ സേട്ട് സാഹിബ് എന്നാ വിഷയത്തിൽ സൗദി ഗസറ്റ് സീനിയർ ജേർണലിസ്റ്റും സുലൈമാൻ സേട്ട് ജീവചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഹസൻ ചെറൂപ്പ സംസാരിച്ചു. വർത്തമാന ഇന്ത്യയിൽ മുസ്ലിം -ദളിത് -പിന്നോക്ക ജനവിഭാഗങ്ങളുടെ നിലവിളികൾ ദിഗന്തങ്ങൾ ഭേദിക്കുന്ന കാഴ്ചയാണ് നാം കാണുന്നത് എന്നും നവ ഫാസിസ്റ്റ് തേരോട്ടത്തിൽ ഇന്ത്യൻ മതേതരത്വത്തിന്റെ മരണ മണി മുഴക്കമാണ് നാം കേൾക്കുന്നതെന്നും അദ്ദേഹം പറഞ്ഞു ന്യൂനപക്ഷങ്ങളുടെയും പിന്നോക്കക്കാരുടെയും പ്രയാസങ്ങളും അവരുടെ രോദനങ്ങളും കേൾക്കാൻ സുലൈമാൻ സേട്ടിനെ പോലെ ഉള്ള ഒരു നേതാവില്ലാത്ത അവസ്ഥയാണ് ഇന്ത്യൻ ന്യൂനപക്ഷം നേരിടുന്ന ഏറ്റവും വലിയ ദുഃഖമെന്നും ഹസൻ ചെറൂപ അഭിപ്രായപ്പെട്ടു.

ഐ എൻ എൽ സംസ്ഥാന പ്രസിടണ്ട് പ്രൊഫസർ എ പി അബ്ദുൽ വഹാബ്, വൈസ് പ്രസിടണ്ട് സി എച്ച് മുസ്തഫ എന്നിവർ ചടങ്ങിനു ആശംസകൾ നേർന്നു. മാപ്പിളപ്പാട്ടിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകനായ ഫൈസൽ എളേറ്റിൽ സംസാരിച്ചു , അർത്ഥ സമ്പുഷ്ടമായ വരികളിലൂടെയുള്ള നല്ല ഗാനങ്ങളിലൂടെ സേട്ട് സാഹിബിനെ പോലുള്ള മഹത്തുക്കളുടെ ഓർമ്മകളും നിലപാടുകളും പുന സ്ര്ഷ്ടിക്കാനും അവരെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനും ഗാന രചയിതാക്കൾക്ക് കഴിയണമെന്ന് ഫൈസൽ എളേറ്റിൽ അഭിപ്രായപ്പെട്ടു ,പ്രശസ്തമായ മാപ്പിളപ്പാട്ട് വരികളും ആശയങ്ങളും അദ്ദേഹം സദസ്സിനു പരിചയപ്പെടുത്തി .

പരിപാടിയുടെ ഭാഗമായി ഗായകരായ എം എ ഗഫൂർ എടവ്ണ്ണ ,എൻ കെ മേഹ്രിൻ ഫസൽ നാദാപുരം തുടങ്ങിയവരുടെ നേത്രത്വത്തിൽ ഗാനവിരുന്നും നടന്നു. വിവിധ ഗൾഫ് ഐ എം സി സി കമ്മറ്റികളെ പ്രതിനിധീകരിച്ചു സയ്യിദ് ശഹുൽ ഹമീദ്, എൻ എം അബ്ദുള്ള, എ എം അബ്ദുള്ളക്കുട്ടി , പുളിക്കൽ മൊയ്തീൻ കുട്ടി, ഹനീഫ് അറബി, ഹമീദ് മദൂർ, ശരീഫ് കൊളവയൽ, അബ്ദുൽ റഹിമാൻ കാളംബ്രാട്ടിൽ, യു റൈസൽ വടകര, റിയാസ് തിരുവനന്തപുരം, ഖാസിം മലമ്മൽ , ബഷീർ കൊടുവള്ളി എന്നിവർ സംസാരിച്ചു.

ജി സി സി ഐ എം സി സി കൺവീനർ ഖാൻ പാറയിൽ സ്വാഗതവും മുഫീദ് കൂരിയാടൻ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP