Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ബഹ്‌റൈനിൽ മലയാളി മരണപ്പെട്ട നിലയിൽ; സമീപ വാസികൾ മരണ വിവരം അറിഞ്ഞത് ദുർഗന്ധം വമിച്ചതോടെ; കൊല്ലം പുനലൂർ സ്വദേശിയാണെന്ന് സൂചന

ബഹ്‌റൈനിൽ മലയാളി മരണപ്പെട്ട നിലയിൽ; സമീപ വാസികൾ മരണ വിവരം അറിഞ്ഞത് ദുർഗന്ധം വമിച്ചതോടെ; കൊല്ലം പുനലൂർ സ്വദേശിയാണെന്ന് സൂചന

സ്വന്തം ലേഖകൻ

മനാമ: സൽമാബാദ് അൽ വഹ വേർഹൗസിനടുത്തുള്ള കെട്ടിടത്തിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു ദിവസം മുമ്പാണ് മരിച്ചതെന്നാണ് കരുതപ്പെടുന്നത്. മരണ വിവരം ആരും അറിഞ്ഞിരുന്നില്ല. മൃതദേഹത്തിൽ നിന്നും ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ പരിശോധിക്കുകയും മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തത്.

71 വയസ് പ്രായം തോന്നിക്കുന്ന ഇയാളുടെ പേര് ബാലകൃഷ്ണൻ എന്നാണ്. സുഹൃത്തുക്കളോട് കൊല്ലം പുനലൂർ സ്വദേശിയാണെന്നായിരുന്നു ഇദ്ദേഹം പറഞ്ഞിരുന്നത്. ഇയാൾ നാട്ടിൽ പോയിട്ട് മുപ്പത് വർഷത്തിലധികമായി.

Stories you may Like

ഇയാളെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും സാമൂഹ്യപ്രവർത്തകർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP