Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ബഹ്‌റൈനിലേക്കും മറ്റു രാജ്യങ്ങളിലേക്കും മടക്കയാത്ര അനിശ്ചിതം; അന്താരാഷ്ട്ര വിമാന സർവീസ് വിലക്ക് നീട്ടി; പ്രവാസികൾ കടുത്ത മാനസിക സംഘർഷത്തിൽ

ബഹ്‌റൈനിലേക്കും മറ്റു രാജ്യങ്ങളിലേക്കും മടക്കയാത്ര അനിശ്ചിതം; അന്താരാഷ്ട്ര വിമാന സർവീസ് വിലക്ക് നീട്ടി; പ്രവാസികൾ കടുത്ത മാനസിക സംഘർഷത്തിൽ

സ്വന്തം ലേഖകൻ

നിലവിലെ സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവീസ് വിലക്ക് ഓഗസ്റ്റ് അവസാനം വരെ നീട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രവാസികൾക്ക് വലിയ പ്രയാസമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്നലെ അവസാനിച്ച മുൻ വിലക്കാണ് ഇപ്പോൾ നീട്ടിയത്. ഇപ്പോഴത്തെ വിലക്ക് ഈ കണക്കിൽ ഓഗസ്റ്റ് കഴിഞ്ഞാലും നീട്ടാനുള്ള സാധ്യതയും ഏറെയാണ്.

കോവിഡിന് തൊട്ടുമുമ്പ് പോയവർക്ക് വരെ വിസാ കാലാവധി തീർന്ന നിരവധി പേരാണ് നാട്ടിൽ നിന്ന് ദിനം പ്രതി ബഹ്‌റൈനിലേക്ക് വിളിച്ച് നിലവിലെ നിയമ വ്യവസ്ഥയിൽ മാറ്റമുണ്ടോ എന്ന് അനേഷിച്ച് കൊണ്ടിരിക്കുന്നത് ബഹ്‌റൈൻ അടക്കമുള്ള രാജ്യങ്ങളിലേക്ക് പ്രവാസികൾക്ക് തിരിച്ചു വരാൻ അതത് രാജ്യങ്ങൾ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ ഈ തീരുമാനം വലിയ തിരിച്ചടിയായിരിക്കുകയാണ്.

Stories you may Like

നിലവിലെ സാഹചര്യത്തിൽ വിസ തീർന്നവർ. ജോലിയിൽ കയറാൻ അവസാന സമയം വരെ സമയം കിട്ടിയവർ. ബിസിനസ് രംഗത്ത് ഒട്ടേറെ ബാധ്യതകൾ തീർക്കേണ്ടവർ. വിസ തീരാനായി നിൽക്കുന്നവർ എന്നീ വിഭാഗത്തിൽപ്പെട്ട പ്രവാസികൾക്ക് തിരിച്ചുവരാനായി യുദ്ധകാലടിസ്ഥാനത്തിൽ നിലവിലെ നിയമ വ്യവസ്ഥയിൽ മാറ്റം വരുത്തി എത്രയും വേഗം തിരിച്ചെത്തിക്കേണ്ടത് അനിവാര്യമാണ്.

ഇതിന് വരുത്തേണ്ട തീരുമാനങ്ങൾ
1. നിലവിലെ സാഹചര്യത്തിൽ വിദേശ രാജ്യങ്ങൾ ഇന്ത്യൻ സർക്കാറുമായി ഉഭയകക്ഷി കരാർ എത്രയും വേഗം ഉണ്ടാക്കണം. അതുവഴി വന്ദേ ഭാരത് മിഷൻ സംവിധാനമോ ചാർട്ടേഡ് വിമാന സംവിധാനമോ എത്രയും വേഗം നടപ്പിൽ വരുത്തേണ്ടത് നിർബന്ധമാണ്. ഇതെല്ലാം വളരെ പ്രയാസകരമായി നിൽക്കെ തന്നെ. ഇപ്പോൾ കേരളത്തിൽ നിന്ന് യു.എ.ഇ ലേക്ക് മൂവായിരത്തോളം ആളുകൾ മടങ്ങിയത് ഇത്തരം കരാർ അടിസ്ഥാനത്തിലാണന്ന് നമ്മൾ മനസ്സിലാക്കുന്നു

2. വളരെ പരിതാപകരമായ സാഹചര്യത്തിൽ മിതമായ നിരക്കിൽ പ്രവാസികൾക്ക് തിരികെ വരാൻ കേന്ദ്ര സർക്കാർ വന്ദേ ഭാരത് മിഷൻ അനുവദിച്ചാൽ ഏറെ ബുദ്ധിമുട്ടുന്നവർക്ക് വലിയ ആശ്വാസമായിരിക്കും.

3. ഇന്നത്തെ നിലയിൽ ചാർട്ടേഡ് വിമാന സർവീസുകൾക്ക് അടിക്കടി കൂടുതൽ ചാർജ് നൽകേണ്ടി വരികയും ചാർട്ടർ ചെയ്യുന്നതിന് ധാരാളം കടമ്പകൾ കടക്കേണ്ട ഏറെ പ്രയാസങ്ങളും സംഘാടകർ സഹിക്കേണ്ടി വരുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് ഇത്തരം വിമാനങ്ങൾ ചാർട്ടർ ചെയ്തപ്പോൾ മുഴുവൻ കാര്യങ്ങളുമായി കഠിനജോലി ചെയ്തിരുന്നത് സംഘാടകരുമായിരുന്നു. ചില ട്രാവലുകാരും സംഘടനാ തലപ്പത്തുള്ളവരും മറ്റു രീതികളിൽ ഇത്തരം സംവിധാനങ്ങളെ മുതലാക്കി എന്ന കാര്യത്തിൽ തർക്കമില്ല ഈ കാര്യങ്ങൾക്കും കാതലായ മാറ്റം വരേണ്ടതാണ്.

4. ആയിരക്കണക്കിന് പ്രവാസികൾക്ക് കോവിഡിന് മുമ്പ് എടുത്ത ടിക്കറ്റുകൾ ഇതുവരെ റീഫണ്ട് ചെയ്തിട്ടില്ല, പകരം ഒരു വർഷത്തിനകം യാത്ര ചെയ്യാനുള്ള അവസരം മാത്രമാണ് നൽകിയത്. ഈ സാഹചര്യത്തിൽ ചാർട്ടേഡ് വിമാനങ്ങളിലോ, വന്ദേ ഭാരത് മിഷൻ പ്രകാരമോ യാത്ര ചെയ്യുന്നവർക്ക് വീണ്ടും ടിക്കറ്റെടുക്കേണ്ട വല്ലാത്തൊരു സാഹചര്യം വരികയും നേരെത്തെയെടുത്ത ടിക്കറ്റ് പ്രകാരം യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ കോടിക്കണക്കിന് രൂപയുടെ നഷ്ടം ഈ ദുരിത കാലത്തും പ്രവാസികൾക്ക് നേരിടേണ്ടി വരുമെന്നത് തികച്ചും സങ്കടകരമാണ്.

5. മുൻകൂട്ടി നേരത്തെ ലഭ്യമായ കണക്കനുസരിച്ച് നേരെത്തെയെടുത്ത ടിക്കറ്റ് പ്രകാരം യാത്ര ചെയ്യാൻ സാധിക്കില്ലെങ്കിൽ വടക്കൻ മലബാർ ഏരിയയിൽ മാത്രം നഷ്ടം കണക്കാക്കുന്നത് 200 കോടി രൂപയാണ് എന്ന കാര്യം നമ്മൾ മനസ്സിലാക്കണം അപ്പോൾ കേരളത്തിൽ ആകെ എത്ര വരും എന്ന കാര്യം ഇതുവരെ തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

ജൂൺ 28 തിയ്യതിയാണ് അവസാനമായി ഇന്ത്യയിൽ നിന്ന് പാസഞ്ചറുമായി ബഹ്‌റൈനിൽ വന്ദേ ഭാരത് മിഷന്റെ വിമാനം എത്തിയത്. അതിന് ശേഷം നാട്ടിൽ നിന്ന് ഒരാൾക്കും ഇവിടെ എത്താൻ കഴിഞ്ഞിട്ടില്ലാത്ത വളരെ ഗൗരവമായ ഇത്തരം സാഹചര്യത്തിൽ ഏറെ ഗൗരവമായ നടപടികൾക്കായി ഈ വലിയ വിഷയം പ്രവാസി സമൂഹം കാര്യമായ നീക്കങ്ങൾ നടത്തേണ്ടത് അനിവാര്യമായിരിക്കുകയാണ് എന്ന് ബഷീർ ആമ്പലായി വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP