Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് വടകര സ്വദേശി ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് മരിച്ചു; മൂന്നു പതിറ്റാണ്ടായി ബഹ്‌റൈൻ മലയാളികൾക്കിടയിൽ സജീവമായ ജമാൽ പരക്കുതാഴെത്തിന് ആദരാഞ്ജലികളർപ്പിച്ച് മലയാളി സമൂഹം

കോഴിക്കോട് വടകര സ്വദേശി ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് മരിച്ചു; മൂന്നു പതിറ്റാണ്ടായി ബഹ്‌റൈൻ മലയാളികൾക്കിടയിൽ സജീവമായ ജമാൽ പരക്കുതാഴെത്തിന് ആദരാഞ്ജലികളർപ്പിച്ച് മലയാളി സമൂഹം

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റൈിനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് വടകര സ്വദേശി ജമാൽ പരക്കുതാഴെ (55) ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്. സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. ബഹ്‌റൈനിൽ കലിമ കാർട്ടൻസ് സെയിൽസ് ഡിവിഷനിൽ ജോലി നോക്കുകയായിരുന്നു. 33 വർഷമായിട്ട് അദ്ദേഹം ബഹ്‌റൈനിൽ ജോലി ചെയ്ത് വരുകയാണ്.

ഭാര്യ സറീന പാലേരി, മക്കൾ: തൻവീർ (ഖത്തർ), ഷക്കീബ്. ഇതോടെ ബഹറിനിൽ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 141 ആയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP