Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റൈനിലെ സിനിമാ പ്രേമികൾക്ക് കാറിനുള്ളിലിരുന്ന് സിനിമാ കാണാം; 'ഡ്രൈവ് ഇൻ സിനിമ' സംവിധാനത്തിന് തുടക്കമായി; ഓൺലൈൻ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം

ബഹ്‌റൈനിലെ സിനിമാ പ്രേമികൾക്ക് കാറിനുള്ളിലിരുന്ന് സിനിമാ കാണാം; 'ഡ്രൈവ് ഇൻ സിനിമ' സംവിധാനത്തിന് തുടക്കമായി; ഓൺലൈൻ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം

സ്വന്തം ലേഖകൻ

മനാമ: കൊവിഡിന്റെ പശ്ചാത്തലത്തിൽ സിനിമ തിയേറ്റർ അടച്ചതിനാൽ കാറിനുള്ളിൽ ഇരുന്ന് സിനിമ കാണുവാനുള്ള സൗകര്യമൊരുക്കുകയാണ് ബഹ്‌റിനിൽ. ബഹ്റൈൻ ബേയിൽ പീക്കോയി ഇന്റർനാഷണൽ ഗ്രൂപ്പ് മുക്ത എ2 സിനിമ എന്നീ സിനിമ കമ്പനികൾ ചേർന്നാണ് ബഹ്റൈനിലെ സിനിമ പ്രേമികൾക്ക് 'ഡ്രൈവ് ഇൻ സിനിമ' ഒരുക്കുന്നത്. നൂറ് കാറുകൾക്ക് ഒരേ സമയം പാർക്ക് ചെയ്ത് സിനിമ കാണാവുന്നതാണ്. ദിവസവും രണ്ട് സിനിമകളാണ് പ്രദർശിപ്പിക്കുക. ഓൺലൈൻ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

കഴിഞ്ഞ ദിവസം വാണിജ്യ വ്യവസായ മന്ത്രി സയ്യദ് ബിൻ റാഷിദ് അൽ സയാനിയുടെ സാന്നിധ്യത്തിൽ പുതിയ സംരഭത്തിന് തുടക്കമായി. കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത അന്ന് മുതൽ ബഹ്റൈനിലെ സിനിമ തിയേറ്ററുകൾ അടഞ്ഞു കിടക്കുകയാണ്. ഡ്രൈവ് ഇൻ സിനിമ ആരംഭിച്ചതോടെ ബഹ്റൈനിലെ സിനിമ മേഖലക്ക് പുത്തൻ ഉണർവ്വ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP