Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാന ടിക്കറ്റിനായി ബഹ്‌റൈൻ എംബസിക്കു മുന്നിലെ നീണ്ട ക്യൂ ഇനിയുണ്ടാവില്ല; നിരന്തര പരിശ്രമങ്ങൾക്കു ഫലമായി എയർ ഇന്ത്യയുടെ ഓഫീസിൽ നേരിട്ടെത്തി ടിക്കറ്റ് കൈപ്പറ്റാം

വിമാന ടിക്കറ്റിനായി ബഹ്‌റൈൻ എംബസിക്കു മുന്നിലെ നീണ്ട ക്യൂ ഇനിയുണ്ടാവില്ല; നിരന്തര പരിശ്രമങ്ങൾക്കു ഫലമായി എയർ ഇന്ത്യയുടെ ഓഫീസിൽ നേരിട്ടെത്തി ടിക്കറ്റ് കൈപ്പറ്റാം

സ്വന്തം ലേഖകൻ

കോവിഡ് നിയന്ത്രണങ്ങളിൽ കഷ്ടപ്പെടുന്ന മലയാളികൾക്ക് നാട്ടിലേക്കു മടങ്ങുവാനുള്ള ടിക്കറ്റ് എടുക്കലും ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്നായിരുന്നു. ബഹ്‌റൈൻ എംബസിക്കു മുന്നിൽ പൊരി വെയിലത്ത് മണിക്കൂറുകളോളം കാത്തുനിന്നാണ് ഓരോരുത്തരും ടിക്കറ്റ് എടുത്തത്.

ഈ ബുദ്ധിമുട്ട് നിരവധി പേർ കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തിയതോടെ പ്രശ്‌നത്തിന് പരിഹാരം ഉണ്ടായിരിക്കുകയാണ്. എംപിമാരായ ടിഎൻ പ്രതാപനും എൻ കെ പ്രേമചന്ദ്രനും എല്ലാം ചേർന്ന് ബഹ്‌റൈൻ അംബാസിഡർക്ക് നിരന്തരം കത്തുകൾ അയച്ചതോടെ ഈ നീണ്ട ക്യൂവിന് അന്ത്യമായിരിക്കുകയാണ്.

ഇനി മുതൽ നാട്ടിലേക്കു മടങ്ങുന്ന ബഹ്‌റൈൻ പ്രവാസികൾക്ക് എയർ ഇന്ത്യയുടെ ഓഫീസിൽ നേരിട്ടെത്തി ടിക്കറ്റ് കൈപ്പറ്റാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP