Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിരോധിത മരുന്നുകളുടെ വിൽപ്പന തകൃതി; അനധികൃത മരുന്നുകളുടെ വില്പന തടയാൻ ശക്തമായ നടപടികൾ

നിരോധിത മരുന്നുകളുടെ വിൽപ്പന തകൃതി; അനധികൃത മരുന്നുകളുടെ വില്പന തടയാൻ ശക്തമായ നടപടികൾ

മനാമ: നിരോധിച്ച മരുന്നുകളുടെ വിൽപന രാജ്യത്ത് തകൃതിയായി നടക്കുന്നുവെന്ന് റിപ്പോർട്ട്. നിരോധിച്ച മരുന്നുകൾക്കൊപ്പം തന്നെ വ്യാജ മരുന്നുകളും വൻ തോതിൽ ബഹ്‌റിനിലേക്ക് കടത്തുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

വ്യാജ മരുന്നുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഈയാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ നിരോധിച്ചതും വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതുമായി 62-ഓളം മരുന്നുകൾ പിടികൂടി. രണ്ടായിരത്തിലധികം ഗുളികൾ 1,200 ഗ്രാം പൊടികൾ എന്നിവയാണ് പിടികൂടിയ മരുന്നുകളിൽ ഉൾപ്പെട്ടിരുന്നത്.

വെബ് സൈറ്റുകൾ വഴി ഇത്തരം വ്യാജ മരുന്നുകളുടെ വിപണനം നടക്കുന്നതിനാൽ ഇവയ്‌ക്കെതിരേയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം വെബ്‌സൈറ്റുകൾ കണ്ടെത്തിയ അവ ബ്ലോക്ക് ചെയ്യാൻ ഇന്റർപോളിന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP