Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് പൊന്നാനി സ്വദേശി മരിച്ചു; സുഹൃത്തുക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് പൊന്നാനി സ്വദേശി മരിച്ചു; സുഹൃത്തുക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

മനാമ:മിന സൽമാനിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ പൊന്നാനി സ്വദേശി വെന്തു മരിച്ചു. മുക്കാടി വാഴത്തോപ്പിൽ മുഹമ്മദ് ബഷീർ (35) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. സീഫിലെ ഒരു റെസ്റ്റോറന്റിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു മുഹമ്മദ് ബഷീർ.

സൗദിയിൽ നിന്നെത്തിയ സുഹൃത്തുക്കൾക്കൊപ്പം അൽഫാത്തിഫ് ഹൈവേയിലൂടെ യാത്ര ചെയ്യവേ ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് അപകടം നടക്കുന്നത്. എറണാകുളം പോഞ്ഞിക്കര സ്വദേശി അക്‌ബർ മുഹമ്മദ്, പൊന്നാനി സ്വദേശികളായ ജാവേദ്, ഫസൽ എന്നിവരായിരുന്നു വാരാന്തം ആഘോഷിക്കാൻ സൗദിയിൽ നിന്ന് ബഹ്‌റിനിൽ എത്തിയത്. അക്‌ബറിന്റേതായിരുന്നു കാർ. അപകടം നടക്കുമ്പോൾ ബഷീർ ആയിരുന്നു കാർ ഓടിച്ചിരുന്നത്. അൽ ഫാത്തിഫ് ഹൈവേയിൽ ഗ്രാൻഡ് മോസ്‌കിനു സമീപം കാർ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ട് സമീപത്തുള്ള മതിലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ കത്തിയമർന്നു. ബഷീർ വെന്തുമരിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഓടിക്കൂടിയ നാട്ടുകാർ കാറിന്റെ ചില്ല് തകർത്ത് മറ്റുള്ളവരെ രക്ഷിക്കുകയായിരുന്നു.

അക്‌ബർ മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകട സ്ഥലത്തു നിന്ന് അപ്രത്യക്ഷരായ ജാവേദി, ഫസൽ എന്നിവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. അക്‌ബർ നൽകിയ വിവരമനുസരിച്ച് സാമൂഹിക പ്രവർത്തകൻ കെ ടി സലീമും ബഹ്‌റിനിലെ സുഹൃത്തുക്കളും സംഭവസ്ഥലത്തെത്തി.

എട്ടു വർഷത്തോളമായി ബഷീർ ഇവിടെ ജോലി ചെയ്യുന്നു. ഭാര്യ റാഷിദ, ഹിബ ഫാത്തിമ (ഏഴ്) ഏക മകളാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP