Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റിനിൽ മലയാളി വിദ്യാർത്ഥിനിയുടെ മരണം; കാമുകനുമായി വഴക്കിട്ട ശേഷം ആത്മഹത്യ ചെയ്യുന്നതായി കാണിക്കുമ്പോൾ അബദ്ധത്തിൽ കയർ കുരുങ്ങിയത്; നടുക്കം മാറാതെ മലയാളി സമൂഹം

ബഹ്‌റിനിൽ മലയാളി വിദ്യാർത്ഥിനിയുടെ മരണം; കാമുകനുമായി വഴക്കിട്ട ശേഷം ആത്മഹത്യ ചെയ്യുന്നതായി കാണിക്കുമ്പോൾ അബദ്ധത്തിൽ കയർ കുരുങ്ങിയത്; നടുക്കം മാറാതെ മലയാളി സമൂഹം

മനാമ: ഇന്നലെ ഉണ്ടായ മലയാളിയായ സ്‌കൂൾ വിദ്യാർത്ഥിനിയുടെ മരണ വാർത്തയറിഞ്ഞ് നടുക്കം വിട്ട് മാറാതെ കഴിയുകയാണ് ബഹ്‌റിനിടെ മലയാളി സമൂഹം. അൽബ അലൂമിനിയം കമ്പനിയിൽ ഐ.ടി ഡിപാർട്‌മെന്റിൽ ജോലി ചെയ്യുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയും മൈസൂരിൽ താമസക്കാരുമായ തോമസ് കൊന്നക്കലിന്റെ മകൾ സ്റ്റെല്ല തോമസിനെയാണ് (15) കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

ബോയ്ഫ്രണ്ടുമായി ഉണ്ടായ വഴക്കിനെ തുടർന്ന് ആതമഹത്യ ചെയ്യുന്നതായി കാണിക്കുന്നതിനിടെ അബദ്ധത്തിൽ കയർ കരുങ്ങിയതാണ് മരണ കാരണമെന്നാണ് അടുത്ത വൃത്തങ്ങൾ നല്കുന്ന സൂചന. ഏഷ്യൻ സ്‌കൂളിൽ 10ാം ക്‌ളാസ് വിദ്യാർത്ഥിയാണ് മരിച്ച സ്റ്റെല്ല. ആരോഗ്യ വകുപ്പിൽ ലാബ് ടെക്‌നീഷ്യയായ ഭാര്യ അച്ചാമ്മയെ കൂട്ടിക്കൊണ്ടുവരാനായി തോമസ് പുറത്തുപോയ സമയത്താണ് സംഭവം. വീട്ടിതിരിച്ചത്തെിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കാണപ്പെട്ടത്.

ഇവരുടെ കുടുംബം 15 വർഷമായി ബഹ്‌റൈനിലുണ്ട്. സൽമാനിയ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം മൈസൂരിലേക്ക് കൊണ്ടുപോകും. മരിച്ച സ്റ്റെല്ലയുടെ സഹോദരി ടീന തോമസ് ബംഗളൂരുവിൽ ജോലി ചെയ്യുകയാണ്. സഹോദരൻ ടീവൻ തോമസ് കോയമ്പത്തൂരിൽ എൻജിനിയറിങ് വിദ്യാർത്ഥിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP