Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഭിമാന നിമിഷത്തിൽ ബഹ്റൈൻ കെ.എം.സി.സി: 169 യാത്രക്കാരുമായുള്ള ചാർട്ടേഡ് വിമാനം കോഴിക്കോട്ട് ലാൻഡ് ചെയ്തു

അഭിമാന നിമിഷത്തിൽ ബഹ്റൈൻ കെ.എം.സി.സി: 169 യാത്രക്കാരുമായുള്ള ചാർട്ടേഡ് വിമാനം കോഴിക്കോട്ട് ലാൻഡ് ചെയ്തു

സ്വന്തം ലേഖകൻ

മനാമ: കോവിഡ് കാലത്ത് ബഹ്റൈനിലെ പ്രവാസികൾക്കിടയിൽ സമശ്വാസമാകുന്ന കെ.എം.സി.സി ചരിത്ര നേട്ടത്തിൽ. 169 യാത്രക്കാരുമായുള്ള ബഹ്റൈൻ കെ.എം.സി.സിയുടെ പ്രഥമ ചാർട്ടേഡ് വിമാനം ഇന്ത്യൻ സമയം രാത്രി 9.45 നു കരിപ്പൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു. ബഹ്റൈൻ അന്താരാഷ്ട്ര എയർപോർട്ടിൽ നിന്ന് ഇന്ന് ഉച്ചക്ക് 2.45നാണ് വിമാനം പറന്നുയർന്നത്. ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവർ, വിസാ കാലവധി കഴിഞ്ഞവർ, വിസിറ്റിങ് വിസയിലെത്തി കുടുങ്ങിയവർ, മറ്റ് രോഗം കൊണ്ട് ദുരിതമനുഭവിക്കുന്നവർ തുടങ്ങിയവരാണ് കെ.എം.സി.സി ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചത്.

വന്ദേഭാരത് മിഷൻ വഴി നാട്ടിലേക്ക് വിമാന സർവിസ് നടത്തുന്നുണ്ടെങ്കിലും ഏതാനും പേർക്ക് മാത്രമാണ് അതിന്റെ പ്രയോജനം ലഭിക്കുന്നത്. വലിയൊരു വിഭാഗം പ്രവാസികളും നാട്ടിലേക്ക് പോവാനാവാതെ ദുരിതമനുഭവിക്കുന്നത് മനസിലാക്കിയാണ് ബഹ്റൈൻ കെ.എം.സി.സി ചാർട്ടേഡ് വിമാന സർവിസ് ആരംഭിച്ചത്. ബഹ്റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തിൽ ചാർട്ടേഡ് വിമാന സർവിസ് നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കൂടുതൽ വിമാന സർവിസുകൾ ഷെഡ്യൂൾ ചെയ്യുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു.

ബഹ്റൈൻ കെ.എം.സി.സിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും അഭിമാനമേറിയ നിമിഷമാണിത്. കോവിഡ് കാരണം ദുരിതമനുഭവിക്കുന്ന വലിയൊരു വിഭാഗം പ്രവാസികൾ ബഹ്റൈനിലുണ്ട്. ഇവർക്ക് പരമാവധി കെത്താങ്ങാവാനാണ് കെ.എം.സി.സി ശ്രമിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. ഇവർക്ക് പുറമെ വൈസ് പ്രസിഡന്റ് ഗഫൂർ കയ്പമംഗലം, ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ കെ.പി, സെക്രട്ടറി എ.പി ഫൈസൽ, ജില്ലാ ഏരിയ നേതാക്കൾ, വളണ്ടിയർമാർ എന്നിവരും നാട്ടിലേക്ക് തിരിക്കുന്നവരെ യാത്ര അയക്കാൻ എയർപോർട്ടിലെത്തിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP