Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യൻ സ്‌കൂൾ തെരഞ്ഞെടുപ്പ്: പ്രോഗ്രസീവ് പേരന്റ്‌സ് അലയൻസിന് അട്ടിമറി വിജയം; പ്രിൻസ് എസ് നടരാജൻ പുതിയ ചെയർമാൻ

ഇന്ത്യൻ സ്‌കൂൾ തെരഞ്ഞെടുപ്പ്: പ്രോഗ്രസീവ് പേരന്റ്‌സ് അലയൻസിന് അട്ടിമറി വിജയം; പ്രിൻസ് എസ് നടരാജൻ പുതിയ ചെയർമാൻ

മനാമ:  ഇന്ത്യൻ സ്‌കൂൾ പുതിയ ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം പ്രവചനങ്ങൾ എല്ലാം തിരുത്തി എഴുതുന്ന ഒന്നായിരുന്നു. മുൻ വർഷങ്ങളേക്കാൾ വാശിയേറിയ തിരഞ്ഞെടുപ്പ് നിരവധി ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും വേദിയായ ഇന്ത്യൻ സ്‌കൂൾ. ബെ്രെഹനിലെ മുഴുവൻ ജനങ്ങളുടെയും ശ്രദ്ധ ഇന്ത്യൻ സ്‌കൂളിലേക്ക് തിരിയുവാനും ഈ തിരഞ്ഞെടുപ്പ് വഴിയൊരുക്കി. വാശിയേറിയ തിരഞ്ഞെടുപ്പിൽ അവസാന വിജയം പി പി എ ക്കൊപ്പം നിന്നു ഏറ്റവും കൂടുതൽ വോട്ട് നേടിയത് പി പി എ പാനലിൽ നിന്ന് മത്സരിച്ച ഷെമിലി പി ജോൺ (2705)ആണ്. തൊട്ടടുത്ത് പി പി എ യുടെ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച പ്രിൻസ് നടരാജനും (2674 ). രാത്രി വൈകിയാണ് വോട്ടെണ്ണൽ അവസാനിച്ചത്. ഇന്ന് പുലർച്ചയോടെയാണ് ഫലം പുറത്ത് വന്നത്. സ്റ്റാഫ് പ്രതിനിധി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലമാണ് ആദ്യം പുറത്ത് വന്നത്. അപ്പോഴേ പി പി എ അംഗങ്ങൾ വിജയം രുചിച്ചു തുടങ്ങിയിരുന്നു.
12,000 കുട്ടികൾ പഠിക്കുന്ന ഇന്ത്യൻ സ്‌കൂൾ ബഹ്‌റിനിലെ പ്രവാസികളുടെ ഏറ്റവും വലിയ സ്‌കൂളാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP