Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാമക്ഷേത്ര നിർമ്മാണം കോൺഗ്രസ് നിലപാട് ഇന്ത്യൻ മതേതരത്വത്തിനു അപമാനകരം: ഐ എം സി സി

സ്വന്തം ലേഖകൻ

മനാമ: ബാബറി മസ്ജിദ് തകർത്ത് സംഘപരിവാർ അതിക്രമിച്ചു കയ്യടക്കിയ ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് സകല പിന്തുണയും നാമജപവും ഭജനയും നടത്തി ആർ എസ് എസ് നു കരുത്തു പകരുന്ന കോൺഗ്രസ് ദേശീയ നേതാക്കളുടെ നിലപാട് രാജ്യത്തിന്റെയും കോൺഗ്രസ്സിന്റെയും പാരമ്പര്യത്തിനും നിലനിൽപ്പിനും ഭീഷണിയാണെന്ന് ബഹ്റൈൻ ഐ എം സി സി കുറ്റപ്പെടുത്തി.

1992 ൽ സംഘപരിവാർ ബാബറിമസ്ജിദ് തകർക്കുമ്പോൾ ിന്നണിയിൽ നിന്നും മുഴുവൻ ഒത്താശകളും ചെയ്തു നൽകിയ നരസിംഹ റാവുവിൽ നിന്നും ഇന്നത്തെ കോൺഗ്രസ് നെത്ത്ര്വം തരിമ്പും മാറിയിട്ടില്ല എന്നാണ് ഇപ്പോഴും കോൺഗ്രസ് നിലപാടുകൾ സൂചിപ്പിക്കുന്നത്. നരസിംഹ റാവു അടക്കമുള്ള കോൺഗ്രസ് നേതാക്കൾ സ്വീകരിച്ച മൃദു ഹിന്ദുത്വ നിലപാടുകളും സമീപനങ്ങളും ആണ് ഇന്ത്യയിൽ സഘ്പരിവരിനു വളരാൻ അവസരമൊരുക്കിയതെന്നും ഐ എം സി സി ആരോപിച്ചു.

അന്നത്തെ കോൺഗ്രസ് നേതാക്കളുടെ നിലപാടുകളെ ക്രത്യമായി മനസിലാക്കി കൊണ്ട് നരസിംഹരാവുവിനും കൊണ്ഗ്രസ്സിനും എതിരെ ഇബ്രാഹിം സുലൈമാൻ സേട്ട് സ്വീകരിച്ച നിലപാടുകൾ തീർത്തും ശരിയായിരുന്നു എന്നാണു ഇപ്പോഴത്തെ നിലപാടുകളിലൂടെ സമൂഹത്തിനു കൂടുതൽ ബോധ്യപ്പെടുന്നത്. ബാബറിമസ്ജിദ് തകർത്ത കാലത്ത് മുസ്ലിം ലീഗിനെ പിന്തുണച്ച മതസംഘടനകൾ പോലും ഇന്ന് കോൺഗ്രസ് നിലപാടിനെ പരസ്യമായി തള്ളി പറയുന്ന സാഹചര്യത്തിൽ ഇബ്രാഹിം സുലൈമാൻ സേട്ട്‌നോടും ഇന്ത്യയിലെ മതേതര സമൂഹത്തോടും കാണിച്ച വഞ്ചന തിരുത്താൻ മുസ്ലിം ലീഗ് നെത്ത്ര്വവും തയ്യാറാവണമെന്നും ബഹ്റൈൻ ഐ എം സി സി ജനറൽ സെക്രട്ടറി പുളിക്കൽ മൊയ്തീൻ കുട്ടി പ്രസ്താവനയിലൂടെ ആവശ്യപെട്ടു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP