Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസി വിദ്യാർത്ഥികൾക്കുള്ള സൗജന്യ വിദ്യാഭ്യാസം നിർത്തലാക്കാനുള്ള നിർദ്ദേശങ്ങൾ നാളെ പാർലമെന്ററി കമ്മിറ്റിയിൽ സമർപ്പിക്കും; ലക്ഷ്യം സർക്കാറിന്റെ വരുമാനം വർദ്ധിപ്പിക്കൽ

പ്രവാസി വിദ്യാർത്ഥികൾക്കുള്ള സൗജന്യ വിദ്യാഭ്യാസം നിർത്തലാക്കാനുള്ള നിർദ്ദേശങ്ങൾ നാളെ പാർലമെന്ററി കമ്മിറ്റിയിൽ സമർപ്പിക്കും; ലക്ഷ്യം സർക്കാറിന്റെ വരുമാനം വർദ്ധിപ്പിക്കൽ

മനാമ: ബഹ്‌റിനിലെ വിദ്യാഭ്യാസമന്ത്രാലയം പ്രവാസി വിദ്യാർത്ഥികൾക്കു നൽകുന്ന സൗജന്യ വിദ്യാഭ്യാസ ബെനഫിറ്റ് നിർത്തലാക്കണമെന്ന നിർദ്ദേശമാണ് സർക്കാർ നിയമജ്ഞൻ നാളെ പാർലമെന്ററി കമ്മിറ്റിക്ക് മുൻപിൽ വയ്ക്കുന്നത്. സൗജന്യ വിദ്യാഭ്യാസ ബെനഫിറ്റ് സ്വദേശികലായട വിദ്യാർത്ഥികൾക്ക് മാത്രമായി ചുരുക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കും.

സൗജന്യ വിദ്യാഭ്യാസം നൽകുന്നതിലൂടെ ഓരോ വിദ്യാർത്ഥിക്കുമായി പ്രതിവർഷം 3000 ബഹ്‌റിനി ദിനാർ സർക്കാറിന് ചെലവാകുന്നു. നിരവധി പ്രവാസി വിദ്യാർത്ഥികൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. എന്നാൽ ഈ രീതി നിർത്തലാക്കിയാൽ സർക്കാറിന്റെ വരുമാനം വർധിപ്പിക്കാൻ കഴിയുമെന്നാണ് ഈ നിർദ്ദേശത്തിലൂടെ നിയമജ്ഞൻ മുന്നോട്ടുവെക്കുന്നത്.

പബ്ലിക് സ്‌കൂളുകളിൽ നോൺ ബഹ്‌റിനി വിദ്യാർത്ഥികൾക്ക് ഫീസ് ഏർപ്പെടുത്തണമെന്നാണ് നിർദ്ദേശം. ഇത്രയും വലിയ ബെനഫിറ്റ് സ്വദേശികൾക്കും ജിസിസി രാജ്യക്കാർക്കും മാത്രമേ അനുവദിക്കാവൂവെന്നാണ് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. ഫിനാൻഷ്യൽ ആൻഡ് എക്കണോമിക് അഫയേഴ്‌സ് പാർലമെന്ററി കമ്മറ്റി ഡപ്യൂട്ടി ചെയർമാൻ ജലാൽ ഖദീം അൽ മഹ്ഫൗത്താണ് ഈ നിർദ്ദേശവുമായി പാർലമെന്ററി കമ്മിറ്റിയെ സമീപിക്കുന്നത്.

നിലവിൽ രാജ്യത്തിന്റെ വാർഷിക വരുമാനത്തിൽ നിന്നും സ്‌കൂൾ വികസനത്തിനും വിദ്യാഭ്യാസത്തിനുമായി വലിയൊരു പങ്കാണ് നീക്കിവെക്കുന്നത്. എഅതേസമയം, പ്രവാസി വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സൗജന്യ വിദ്യാഭ്യാസം ഇല്ലാതായാൽ അധിക ബാധ്യതയാകും വിദ്യാർത്ഥികൾക്ക് വരുത്തിവെക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP