Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടു്ത്തുന്ന കാര്യം പരിഗണിച്ച് ബഹ്‌റൈനും; ആറുവയസിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എയർ ഇന്ത്യ

ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടു്ത്തുന്ന കാര്യം പരിഗണിച്ച് ബഹ്‌റൈനും; ആറുവയസിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എയർ ഇന്ത്യ

സ്വന്തം ലേഖകൻ

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്കുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യമുയർന്നു. ബഹ്റൈൻ പാർലമെന്റ് ഫസ്റ്റ് ഡെപ്യൂട്ടി അബ്ദുൽ നബി സൽമാനാണ് ആവശ്യം ഉന്നയിച്ചത്. ഇന്ത്യയിൽനിന്ന് നേരിട്ടോ ട്രാൻസിറ്റ് വിമാനങ്ങളിലോ വരുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തണമെന്നാണ് ആവശ്യം.

തിരികെ വരുന്ന പൗരന്മാർക്ക് മാത്രം ഇളവ് നൽകണം. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു നിർദേശമെന്നും പാർലമെന്റ് ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും അബ്ദുൽ നബി സൽമാൻ പറഞ്ഞു. അതേസമയം, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ബഹ്റൈനിലേക്ക് വരുന്ന ആറുവയസിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. എയർ ഇന്ത്യ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

എന്നാൽ, കുട്ടികളടക്കമുള്ള യാത്രക്കാർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന നിബന്ധനയിൽ ഗൾഫ് എയർ ഇളവ് നൽകിയിട്ടില്ല. യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. സർട്ടിഫിക്കറ്റിൽ ക്യൂആർ കോഡും ഉണ്ടായിരിക്കണം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP