Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാളെയാണ് ആ യാത്ര... ബഹ്റൈനിൽ നിന്നും കോഴിക്കോടേക്ക് ആദ്യ സൗജന്യ വിമാനം

നാളെയാണ് ആ യാത്ര... ബഹ്റൈനിൽ നിന്നും കോഴിക്കോടേക്ക് ആദ്യ സൗജന്യ വിമാനം

സ്വന്തം ലേഖകൻ

മനാമ: കോവിഡ് 19 ലോകത്തെ മുഴുവൻ നിശ്ചലമാക്കുന്ന ഈ സമയത്ത് ബഹറിനിൽ നിന്നും നാടണയുവാൻ ബുദ്ധിമുട്ടവരെയും വഹിച്ചു കൊണ്ട് ഗൾഫ് എയർ വിമാനം നാളെ യാത്ര തിരിക്കും. തികച്ചും അർഹരായ വ്യക്തികൾക്ക് സൗജന്യമായി യാത്ര സംവിധാനം ഒരുക്കുകയാണ് യാത്ര വിഷൻ പദ്ധതിയിലൂടെ. ബഹ്റൈനിലെ മലയാളികളായ സാമൂഹിക പ്രവർത്തകർ, വിവിധ സന്നദ്ധ സംഘടനകൾ, വ്യാപാരികൾ ഇവരെല്ലാം ഒരുമിച്ച് ചേർന്നാണ് ഇങ്ങനെയൊരു പദ്ധതിക്ക് നേതൃത്വം നൽകുന്നത്.ഏകദേശം ഒരു മാസത്തെ കൂട്ടായ പ്രവർത്തനത്തിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്.

ജോലി നഷ്ടപ്പെട്ടവർ, വിവിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ, പ്രായാധിക്യം മൂലം ജോലി ചെയ്യുവാൻ സാധിക്കാത്തവർ അങ്ങനെ വിവിധ കാരണങ്ങളാൽ ടിക്കറ്റ് എടുക്കുവാൻ പണമില്ലാത്ത 177 മുതിർന്നവരും 4 കുട്ടികളും അടക്കം 181 അർഹരായ വ്യക്തികൾക്കാണ് യാത്രാമിഷന്റെ വിമാനത്തിൽ നാടണയുവാൻ അവസരം ലഭിച്ചത്. ബഹറിനിൽ നിന്നും ആദ്യമായിട്ടാണ് സൗജന്യമായി ഒരു ചാർട്ടേർഡ് വിമാനം പറന്നുയരുന്നത്.

യാത്രക്കാർ രാവിലെ 9.30ക്ക് എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം. ഉച്ചയ്ക്ക് 1.15നാണ് വിമാനം പുറപ്പെടുക. ഗൾഫ് മേഖലയിൽ നിന്നും പ്രഥമ വിമാനം എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം കാരണം മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇതുപോലൊരു കൂട്ടായ പരിശ്രമം ഉണ്ടായിട്ടില്ല. 177 യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകുന്നത് ബഹറിനിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളും വ്യാപാരികളും സാമൂഹിക പ്രവർത്തകരും ചേർന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP