Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്റൈനിൽനിന്ന് കെഎംസിസിയുടെ ആദ്യ ചാർട്ടർ വിമാനം നാളെ പുറപ്പെടും; കേരളത്തിലേക്ക് പറക്കുന്നത് 30 ഓളം ചാർട്ടേർഡ് ഫ്‌ളൈറ്റുകൾ

ബഹ്റൈനിൽനിന്ന് കെഎംസിസിയുടെ ആദ്യ ചാർട്ടർ വിമാനം നാളെ പുറപ്പെടും; കേരളത്തിലേക്ക് പറക്കുന്നത് 30 ഓളം ചാർട്ടേർഡ് ഫ്‌ളൈറ്റുകൾ

സ്വന്തം ലേഖകൻ

മനാമ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ബാഹ്റൈനിൽനിന്ന് കെഎംസിസിയുടെ ചാർട്ടർ വിമാനം നാളെ ചൊവ്വാഴ്‌ച്ച പറന്നുയരും. കെഎംസിസി ബഹ്റൈൻ റിയാ ട്രാവൽസുമായി സഹകരിച്ചു കൊണ്ട് ഗൾഫ് എയറിന്റെ GF7260 ചൊവ്വാഴ്ച 169 യാത്രക്കാരുമായി കോഴിക്കോട്ടേക്കാണ് ആദ്യ യാത്ര.

ലോക്ക്ഡൗണിനെ തുടർന്ന് ജോലിയും വരുമാനവും നഷ്ടപ്പെട്ട് ആയിരത്തോളം മലയാളി പ്രവാസികൾ ഇപ്പോഴും ബഹ്റൈനിൽ കുടുങ്ങിക്കിടക്കുന്നതിലാണ് പ്രത്യേക ചാർട്ടർ വിമാനത്തിനുള്ള ശ്രമങ്ങളുമായി ബഹ്റൈൻ കെ.എം.സി.സി രംഗത്തെത്തിയത്.

വന്ദേ ഭാരത് മിഷൻ പദ്ധതി അനുസരിച്ച് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. ആദ്യവിമാനത്തിന്റെ ബുക്കിങ്ങുകൾ പൂർത്തിയായതായും തുടർന്നുള്ള വിമാനങ്ങളുടെ ബുക്കിങ് കെഎംസിസി ഓഫീസ് കേന്ദ്രീകരിച്ച് പുരോഗമിക്കുന്നതായും കെഎംസിസി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു.

നിലവിൽ ഗർഭിണികൾ, രോഗികൾ, വിസാ കാലാവധി കഴിഞ്ഞവർ, വിസിറ്റിങ് വിസയിലെത്തി കുടുങ്ങിയവർ, ജോലി നഷ്ടപ്പെട്ടവർ, തുടങ്ങി നിരവധി പേരാണ് ബഹ്റൈനിൽ ദുരിതജീവിതം നയിക്കുന്നത്. ഇവർക്കാണ് മുൻഗണനയെന്നും നേതാക്കൾ പറഞ്ഞു.

അതേസമയം, വന്ദേഭാരത് മിഷന്റെ വിമാനങ്ങൾ കാത്ത് നിൽക്കാതെ ബഹ്റൈനിലെ വിവിധ സംഘടനകൾ ചാർട്ടേർഡ് വിമാനങ്ങളിൽ പ്രവാസികളെ നാട്ടിൽ എത്തിക്കുവാൻ ശ്രമം ആരംഭിച്ചു. ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ നാല് ചാർട്ടേർഡ് വിമാനങ്ങൾ പറന്നതാണ് മറ്റ് സംഘടനകൾക്ക് ആത്മവിശ്വാസം നൽകുന്നത്.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണ് സംഘടനകൾ ചാർട്ടേർഡ് വിമാനങ്ങൾക്ക് അനുമതി തേടുന്നത്. ജൂൺ രണ്ടാം വാരം മുതൽ ഫ്‌ളൈറ്റുകൾ ഉണ്ടാകും. ബഹ്റൈൻ കേരളീയ സമാജം 10 വിമാനങ്ങൾക്ക് കൂടി യാത്രക്കാരിൽ നിന്നും ബുക്കിങ് ആരംഭിച്ചു. കെഎംസിസിയുടെ ആദ്യ ഫ്‌ളൈറ്റ് നാളെ യാത്ര തിരിക്കാനിരിക്കെ ഏകദേശം നാല് വിമാനത്തിനുള്ള പ്രവാസികൾ കെഎംസിസി യിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

1. ബി കെ എസ് :4 - 10
2. കെ എം സി സി:1-4
3.ഇന്ത്യൻ ക്ലബ് :2
4.ഫ്രണ്ട്സ് അസോസിയേഷൻ:2
5.കെ പി എഫ്:1
6. ബഹ്റൈൻ എക്സ്‌പ്രസ്സ് ട്രാവെൽസ് :1
7. ബി കെ എസ് എഫ് : 1
8. ഓ ഐ സി സി ബഹ്റൈൻ: 3
9.ഐ വൈ സി സി ബഹ്റൈൻ:1

ഈ വിധമാണ് ഇപ്പോൾ ലഭിക്കുന്ന ചാർട്ടേർഡ് വിമാനങ്ങളുടെ വിവരങ്ങൾ.എംബസി അപ്രൂവൽ കിട്ടുന്നതിന് അനുസരിച്ച് തിയതി യാത്രാ തിയ്യതികളും പ്രഖ്യാപിക്കും എന്ന് അറിയുവാൻ സാധിക്കുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP