Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

കോഴിക്കോട് നിന്നും ബഹ്‌റൈനിലേക്ക് ഈമാസം 30ന് എയർ ഇന്ത്യ എക്സ്‌പ്രസ് സർവീസ്; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ബഹ്‌റൈൻ പൗരന്മാർക്കും സാധുവായ റസിഡന്റ് പെർമിറ്റ് ഉള്ളവർക്കും അപേക്ഷിക്കാം

കോഴിക്കോട് നിന്നും ബഹ്‌റൈനിലേക്ക് ഈമാസം 30ന് എയർ ഇന്ത്യ എക്സ്‌പ്രസ് സർവീസ്; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ബഹ്‌റൈൻ പൗരന്മാർക്കും സാധുവായ റസിഡന്റ് പെർമിറ്റ് ഉള്ളവർക്കും അപേക്ഷിക്കാം

സ്വന്തം ലേഖകൻ

മനാമ: കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്ക് ഈമാസം 30ന് എയർ ഇന്ത്യ എക്സ്‌പ്രസ് പ്രത്യേക സർവീസ് നടത്തും. ബഹ്‌റൈൻ പൗരന്മാർക്കും സാധുവായ റസിഡന്റ് പെർമിറ്റ് ഉള്ളവർക്കുമാണ് യാത്ര ബഹ്‌റൈനിലേക്ക് പോകുവാൻ അനുമതി ലഭിക്കുക. ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർ പാസ്‌പോർട്ട് നമ്പറും പാസ്‌പോർട്ടിന്റെ ആദ്യ പേജിന്റെയും ബഹ്‌റൈൻ റസിഡന്റ് പെർമിറ്റിന്റെയും പകർപ്പ് [email protected] എന്ന ഐഡിയിലേക്ക് മെയിൽ ചെയ്യണം. മെയ് 28ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 01:20 ന് മുൻപായി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് അവസരം. മെയ് 30ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30 ന് പുറപ്പെടുന്ന വിമാനം ബഹ്‌റൈൻ സമയം വൈകിട്ട് 3:10 ഓടെ ലാന്റ് ചെയ്യും.

പ്രവാസികളുടെ മടക്കയാത്രക്കായി വരുന്ന റിപാട്രിയേഷൻ വിമാനമാണിത്. 25000 രൂപ മുതലാണ് ഇപ്പോഴുള്ള ടിക്കറ്റ് നിരക്ക്. ബഹ്‌റൈനിലേക്ക് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർക്ക് ഈ വിമാനത്തിലേക്ക് ടിക്കറ്റ് മാറ്റിയെടുക്കാം. ടിക്കറ്റ് നിരക്കിലെ അന്തരമുള്ള തുകയും മാറ്റിയെടുക്കുന്നതിനുള്ള ചാർജും നൽകിയാൽ മതി. അതേസമയം, ലോക്ഡൗൺ കാരണം കാൻസൽ ചെയ്ത വിമാനത്തിന് ടിക്കറ്റെടുത്തവരാണെങ്കിൽ ടിക്കറ്റ് നിരക്കിലെ അധികമുള്ള തുക മാത്രം നൽകിയാൽ മതി.

എയർ ഇന്ത്യ എക്സ്‌പ്രസ് തിരുവനന്തപുരത്തുനിന്ന് നേരത്തെ രണ്ട് പ്രത്യേക സർവീസുകൾ ബഹ്‌റൈനിലേക്ക് നടത്തിയിരുന്നു. ഇന്ന് കോഴിക്കോട് നിന്നും മെയ് 28ന് കൊച്ചിയിൽ നിന്നും ബഹ്‌റൈനിലേക്ക് സമാന സർവീസുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP