Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202126Tuesday

ബഹ്‌റിനിലെ പ്രമുഖ വ്യവസായി നാട്ടിൽ നിര്യാതനായി; മരണം വിളിച്ചത് ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ കോഴിക്കോട് സ്വദേശി ബഷിറിനെ

ബഹ്‌റിനിലെ പ്രമുഖ വ്യവസായി നാട്ടിൽ നിര്യാതനായി; മരണം വിളിച്ചത് ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ കോഴിക്കോട് സ്വദേശി ബഷിറിനെ

സ്വന്തം ലേഖകൻ

ഹ്‌റൈനിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ബഷീർ.എം.കെ നാട്ടിൽ നിര്യാതനായി. 64 വയസ്സായിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം.

വടകര കണ്ണൂക്കര സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 40 വർഷമായി ബഹ്‌റൈനിൽ പ്രവാസിയായിരുന്നു. , അബു ഫറാസ്, യൂണിഫോം സിറ്റി, േബ്ലസർ സിറ്റിഎന്നീ സ്ഥാപനങ്ങളുടെ ഉടമയായ അദ്ദേഹം ബഹ്‌റൈനിലെ സാമൂഹിക , ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. കാൻസർ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്ന കാൻസർ കെയർ ഗ്രൂപ്പിന്റെ സ്ഥാപക അംഗവും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.

കെ.പി മൊയ്തുവാണ് പിതാവ്. മാതാവ്: അലീമ. ഭാര്യ: റഹ്മത്ത് ബഷീർ. മക്കൾ: ഫറാസ് ബഷീർ, ഡോ. റൈസ ബഷീർ, ഷെറിൻ ബഷീർ, വഫ ബഷീർ അയിഷ ബഷീർ. സഹോദരങ്ങൾ: അസൈനാർ, സലാം, ആയിഷ, റാബി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP