Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അർബുദത്തോട് പൊരുതിയത് ഒരുവർഷത്തോളം; ഒടുവിൽ മരണത്തിനു കീഴടങ്ങി ബഹ്‌റൈനിലെ മലയാളി യുവതി; ബ്ലെസി പ്രജീഷിന് ആദരാഞ്ജലികളുമായി മലയാളി സമൂഹം

അർബുദത്തോട് പൊരുതിയത് ഒരുവർഷത്തോളം; ഒടുവിൽ മരണത്തിനു കീഴടങ്ങി ബഹ്‌റൈനിലെ മലയാളി യുവതി; ബ്ലെസി പ്രജീഷിന് ആദരാഞ്ജലികളുമായി മലയാളി സമൂഹം

സ്വന്തം ലേഖകൻ

മനാമ: കഴിഞ്ഞ ഒരു വർഷമായി അർബുദ രോഗത്തോട് പോരാടുകയായിരുന്ന ബഹ്‌റൈനിലെ മലയാളി യുവതി മരണത്തിനു കീഴടങ്ങി. കോട്ടയം ഒള്ളശ പള്ളികവല സ്വദേശിനിയായ ബ്ലെസി പ്രജീഷ് ആണ് ഇന്നലെ രാവിലെ മരിച്ചത്. 40 മാത്രമായിരുന്നു യുവതിക്ക് പ്രായം. സൽമാനിയ ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന ബ്ലെസിയുടെ മരണത്തിൽ ആരദാഞ്ജലികൾ അർപ്പിക്കുകയാണ് സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം.

സെന്റ് പീറ്റേർസ് ജാക്കബൈറ്റ് സിറിയൻ ഓർത്തോഡോക്‌സ് അംഗമായ ബ്ലെസി പ്രജീഷിന്റെ ഭർത്താവ് പ്രജീഷ് ജോൺ തരകൻ ആണ്. വൈകെ അൽമൊയ്ദിന്റെ മോട്ടോർ ഡിവിഷനിൽ ജീവനക്കാരനാണ് പ്രജീഷ്. നയന, നോഹ (ഏഷ്യൻ സ്‌കൂൾ വിദ്യാർത്ഥികൾ), നെഹ്മിയ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP