Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബഹറിനിൽ കോവിഡ് മരണം 700 ആയി; ഇന്നലെ 1732 പുതിയ രോഗികൾ; രാജ്യത്ത് പ്രതിദിന രോഗബാധ വീണ്ടും ഉയരുന്നു

ബഹറിനിൽ കോവിഡ് മരണം 700 ആയി; ഇന്നലെ 1732 പുതിയ രോഗികൾ; രാജ്യത്ത് പ്രതിദിന രോഗബാധ വീണ്ടും ഉയരുന്നു

സ്വന്തം ലേഖകൻ

മനാമ: ഇന്നലെയും ഇന്നുമായി ബഹറിനിൽ കോവിഡ് ബാധിച്ച് മരിച്ചത് 9 പേർ. ഇന്നലെ മരിച്ചത് 4 വിദേശ പൗരന്മാരും,3 സ്വദേശികളും.ഇന്ന് രാവിലെ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇതുവരെ ബഹറിനിൽ  ബാധിച്ച് മരിച്ചവരുടെ എണ്ണം 700 ആയി.ഇന്നലെ ബഹറിനിൽ 1732 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഇതോടെ നിലവിൽ 14841 പോസിറ്റീവ് കേസുകളുണ്ട്.

മെയ് 8ന് രേഖപ്പെടുത്തിയ 1706 കേസുകളായിരുന്നു ഇതിന് മുൻപുണ്ടായിരുന്ന ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 670 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 1050 പേർക്ക് സമ്പർക്കങ്ങളിലൂടെയും 12 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 14,841 ആയി ഉയർന്നു. ചികിത്സയിലുള്ളവരിൽ 142 പേരുടെ ആരോഗ്യനില ഗുരുതരമാണ്.

അതേസമയം 875 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണവും 1,77,212 ആയി ഉയർന്നു. ഇന്നലെ മരണപ്പെട്ട 6 പേരടക്കം രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 697 ആയി തുടരുകയാണ്. ആകെ 42,73,842 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും പ്രതിരോധ വാക്‌സിനേഷനും തുടരുകയാണ്. 8,13,728 പേർ ഇതുവരെ ഓരോ ഡോസും 6,02,390 പേർ രണ്ട് ഡോസും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP