Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്‌റിനിലെത്തുന്നവർക്ക് പത്ത് ദിവസത്തിനുള്ളിൽ ഇനി മൂന്ന് തവണ കോവിഡ് പരിശോധന നിർബന്ധം; പരിശോധനാ നിരക്ക് 36 ദിനാറാക്കി കുറച്ചു; 22 മുതൽ പ്രാബല്യത്തിൽ

ബഹ്‌റിനിലെത്തുന്നവർക്ക് പത്ത് ദിവസത്തിനുള്ളിൽ ഇനി മൂന്ന് തവണ കോവിഡ് പരിശോധന നിർബന്ധം; പരിശോധനാ നിരക്ക് 36 ദിനാറാക്കി കുറച്ചു; 22 മുതൽ പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റൈനിലെത്തുന്നവർക്ക് ഇനി പത്ത് ദിനത്തിനുള്ളിൽ മൂന്ന് തവണ കൊറോണ പരിശോധന നിർബന്ധമെന്ന് ആരോഗ്യ മന്ത്രാലയം അറിയിപ്പ്. ബഹ്റൈൻ എയർപോർട്ടിൽ ഇറങ്ങുമ്പോൾ നടത്തുന്ന ടെസ്റ്റ്‌ന് പുറമേ അഞ്ചാം ദിനവും പത്താം ദിനവുമാണ് ടെസ്റ്റ് നടത്തേണ്ടത്. നേരത്തെ രണ്ട് ടെസ്റ്റുകളാണ് ഉണ്ടായിരുന്നത്. അതോടൊപ്പം പരിശോധനാ നിരക്ക് 36 ദിനാറാക്കി കുറച്ചിട്ടുണ്ട്. നേരത്തെ രണ്ട് ടെസ്റ്റിന് 40 ദിനാർ അടച്ചിടത്ത് ഇനി 3 ടെസ്റ്റിനും കൂടി 36 ദിനാർ അടച്ചാൽ മതിയാകും. ഫെബ്രുവരി 22 മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരിക.

പുതിയ ഉത്തരവ് അനുസരിച്ച് രാജ്യത്ത് എത്തുന്ന യാത്രക്കാർ ഫെബ്രുവരി 22 മുതൽ പാലിക്കേണ്ട നിബന്ധനകൾ ഇവയൊക്കെയാണ്:ബഹ്റൈൻ എയർപോർട്ടിൽ ഇറങ്ങുമ്പോൾ പിസിആർ ടെസ്റ്റിന് വിധേയമാകണം.ബിഅവയർ ആപ്പ് ഡൗൺലോഡ് ചെയ്യുകയും ആദ്യ ടെസ്റ്റ് റിസൾട്ട് വരുന്നതുവരെ ക്വാറന്റെനിൽ തുടരുകയും വേണം.രണ്ടാം പി സി ആർ പരിശോധനക്ക് അഞ്ചാം ദിനത്തിനുള്ളിൽ വിധേയമാകണം.

10 ദിവസത്തിൽ കൂടുതൽ രാജ്യത്ത് തുടരുന്നവർ ആണെങ്കിൽ പത്താമത്തെ ദിവസം വീണ്ടും മൂന്നാം പി സി ആർ ടെസ്റ്റ് എടുത്തിരിക്കണം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP