Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ബഹ്‌റൈനിൽ ഇനിയാരും റെസ്റ്റോറന്റുകൾക്കും കഫേകൾക്കും പുറത്തിരുന്ന് കഴിക്കേണ്ടാ.. നാളെ മുതൽ ധൈര്യമായി അകത്തു കയറാം; പക്ഷെ പ്രവേശനം മുപ്പതു പേർക്കു മാത്രം

ബഹ്‌റൈനിൽ ഇനിയാരും റെസ്റ്റോറന്റുകൾക്കും കഫേകൾക്കും പുറത്തിരുന്ന് കഴിക്കേണ്ടാ.. നാളെ മുതൽ ധൈര്യമായി അകത്തു കയറാം; പക്ഷെ പ്രവേശനം മുപ്പതു പേർക്കു മാത്രം

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റൈനിലെ റെസ്റ്റോറന്റുകൾക്കും കഫേകൾക്കും ഉപഭോക്താക്കളെ അകത്തു കയറ്റാൻ അനുമതി. നാളെ മുതൽ എല്ലാവർക്കും അകത്തിരുന്ന് തന്നെ ഭക്ഷണം കഴിക്കാവുന്നതാണ്. പക്ഷെ, ഒരുനേരം 30ലധികം ആളുകൾ റസ്‌റ്റോറന്റുകൾക്കുള്ളിൽ പാടില്ലായെന്ന നിബന്ധന പാലിക്കേണ്ടതാണ്.

കോവിഡ് പ്രതിരോധത്തിനുള്ള നാഷണൽ മെഡിക്കൽ ടീമിന്റെ ശിപാർശ പ്രകാരവും നിലവിലെ സാഹചര്യം വിലയിരുത്തിയുമാണ് ഈ തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയ അധികൃതർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

റസ്‌റ്റോറന്റുകളിലും കഫേകളിലും പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് സെപ്റ്റംബർ മൂന്നിന് ആരംഭിച്ചിരുന്നു. സെപ്റ്റംബർ 24 മുതൽ അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കാനാണ് നേരത്തെ തീരുമാനിച്ചത്. എന്നാൽ, കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതിനാൽ ഈ തീരുമാനം മാറ്റുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP