Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റൈനിലെ കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി ഒരു മലയാളി കൂടി; സതീഷ് ചന്ദ്രൻ ആദ്യ ഡോസ് സ്വീകരിച്ചു

ബഹ്‌റൈനിലെ കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി ഒരു മലയാളി കൂടി; സതീഷ് ചന്ദ്രൻ ആദ്യ ഡോസ് സ്വീകരിച്ചു

സ്വന്തം ലേഖകൻ

മനാമ: കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി സതീഷ് ചന്ദ്രൻ. ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം കൂടിയാണ് സതീഷ് ചന്ദ്രൻ. ചൈനയിലെ മരുന്ന് നിർമ്മാണ കമ്പനിയായ സിനോഫാം സി.എൻ.ബി.ജി ഉൽപാദിപ്പിച്ച ഈ വാക്‌സിന്റെ ബഹ്‌റൈനിൽ നടന്ന മൂന്നാം ഘട്ട പരീക്ഷണത്തിലാണ് സതീഷ് ചന്ദ്രൻ പങ്കാളിയായത്.

6000 വൊളന്റിയർമാരിൽ നടത്താൻ ലക്ഷ്യമിട്ട ക്ലിനിക്കൽ പരീക്ഷണത്തിന് പ്രവാസികളിൽനിന്നും സ്വദേശികളിൽനിന്നുമുള്ള മികച്ച പ്രതികരണത്തെത്തുടർന്ന് 1700 പേരെ കൂടി ഉൾപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സതീഷ് ചന്ദ്രൻ ആദ്യ ഡോസ് സ്വീകരിച്ചത്. മനുഷ്യന്റെ നിലനിൽപുതന്നെ ചോദ്യചിഹ്‌നമായ സാഹചര്യത്തിൽ ഈ ദൗത്യത്തിന് സധൈര്യം മുന്നോട്ടുവന്ന സതീഷ് ചന്ദ്രൻ സമൂഹത്തിനാകെ മാതൃകയാണെന്ന് ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP