Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബഹ്‌റൈനിൽ വിമാനമിറങ്ങുന്ന യാത്രക്കാർ ഒരു 30 ദിനാർ കൂടി കയ്യിൽ കരുതിക്കോളൂ; ഈമാസം 21 മുതൽ യാത്രക്കാർ തന്നെ കോവിഡ് ടെസ്റ്റ് ചെലവ് വഹിക്കണം

ബഹ്‌റൈനിൽ വിമാനമിറങ്ങുന്ന യാത്രക്കാർ ഒരു 30 ദിനാർ കൂടി കയ്യിൽ കരുതിക്കോളൂ; ഈമാസം 21 മുതൽ യാത്രക്കാർ തന്നെ കോവിഡ് ടെസ്റ്റ് ചെലവ് വഹിക്കണം

സ്വന്തം ലേഖകൻ

മനാമ: ഈമാസം 21 മുതൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ എല്ലാ യാത്രക്കാരും കോവിഡ് -19 പരിശോധനയുടെ ചെലവ് സ്വയം വഹിക്കണം. 30 ദിനാറാണ് കോവിഡ് 19 പരിശോധനയ്ക്കുള്ള ചെലവ്. ആരോഗ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ചുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്.

അതേസമയം, സ്വദേശികൾക്കും പ്രവാസികൾക്കും കോവിഡ് ചികിത്സ തുടർന്നും സൗജന്യമായി തന്നെ ലഭിക്കും. യാത്രക്കാർ 'ബി അവെയർ ബഹ്‌റൈൻ' മൊബൈൽ ആപ്പിലുടെ ഇലക്‌ട്രോണിക് പേയ്‌മെന്റ് ആയോ ക്യാഷ് ആയോ പണം അടക്കണം. കാബിൻ ക്രൂ, ഡിപ്ലോമാറ്റിക്, യാത്രക്കാർ, മറ്റ് ഔദ്യോഗിക യാത്രക്കാർ തുടങ്ങിയവർക്ക് ഫീസ് വേണ്ട.

ട്രാൻസിറ്റ് യാത്രക്കാർക്ക് കോവിഡ് ടെസ്റ്റ് ആവശ്യമില്ല. പരിശോധനയിൽ നെഗറ്റീവ് ആകുന്ന യാത്രക്കാർ 10 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണം. ക്വാറന്റീൻ കാലാവധി അവസാനിക്കുമ്പോൾ വീണ്ടും ടെസ്റ്റ് നടത്തണം. ഇതിനും 30 ദിനാർ അടക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP