Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റൈനിൽ കൂടുതൽ കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ; ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മുന്നറിയിപ്പുകൾ ഇങ്ങനെ

ബഹ്‌റൈനിൽ കൂടുതൽ കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ; ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മുന്നറിയിപ്പുകൾ ഇങ്ങനെ

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റൈനിൽ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ നിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. പൊതു ടോയ്‌ലറ്റ്, സോനാ ബാത്ത്, ഡ്രസ് ചെയ്ഞ്ചിങ് റൂം, ട്രയൽ റൂം എന്നിവ അടച്ചിടാൻ നിർദേശിച്ചു. ബീച്ചുകളിൽ അഞ്ചിൽ കൂടുതൽ പേർ ഒരുമിച്ചു കൂടുന്നതിനും വിലക്കേർപ്പെടുത്തി. സാമൂഹിക അകലം നിർബന്ധമായും പാലിക്കണം. വ്യക്തികളോ ടീമുകളോ ആയി കോർണിഷുകളിലെത്തുന്നവർ രണ്ട് മീറ്റർ അകലം പാലിക്കണം.

വ്യക്തികൾ തമ്മിൽ കൂടിക്കലരാതിരിക്കാൻ ശ്രദ്ധിക്കണം. മാലിന്യങ്ങൾ ഇടക്കിടെ നീക്കം ചെയ്യുന്നതിനും ഇലക്ട്രോണിക് ഉപകരണങ്ങൾ ജോലി കഴിഞ്ഞ് പോകുന്ന സമയത്ത് ശുചീകരിക്കാനും സംവിധാനമുണ്ടാക്കണം. ദിനേന വാടകക്ക് കൊടുക്കുന്ന ഉപകരണങ്ങൾ ഉപയോഗ ശേഷം അണുവിമുക്തമാക്കണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP