Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്‌റിനിൽ കോവിഡ് ബാധിച്ച് മൂന്ന് പേർ മരിച്ചു; ആകെ മരണ സംഖ്യ 90 ആയി

ബഹ്‌റിനിൽ കോവിഡ് ബാധിച്ച് മൂന്ന് പേർ മരിച്ചു; ആകെ മരണ സംഖ്യ 90 ആയി

സ്വന്തം ലേഖകൻ

മനാമ: കോവിഡ് 19 ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 90 ആയി. ഇന്ന് രാവിലെ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 88 വയസ്സുള്ള സ്വദേശി വനിതയും, സ്വദേശി പൗരനും 60 വയസ്സുള്ള പ്രവാസിയുമാണ് മരണപ്പെട്ടത്. ഓരോ ദിവസവും രോഗമുക്തി ലഭിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട് എങ്കിലും രോഗ ബാധിതരുടെയും, മരണത്തിന് കീഴടങ്ങുന്നവരുടെയും എണ്ണത്തിൽ വലിയ കുറവില്ല. ഇന്നലെ ബഹറിനിൽ 516 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 5337 രോഗബാധിതരുണ്ട്. ഇതിൽ 86 രോഗികൾ ചികിത്സയിലുണ്ട്. 48 പേരുടെ നില ഗുരുതരമാണ് എന്നും അറിയുവാൻ സാധിക്കുന്നു. 21331 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP