Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

ആകെ കോവിഡ് ബാധിച്ച് മരിച്ചത് 71 പേർ; 30% ആളുകളിൽ ടെസ്റ്റ് നടത്തി ബഹ്റൈൻ ആരോഗ്യമന്ത്രാലയം

ആകെ കോവിഡ് ബാധിച്ച് മരിച്ചത് 71 പേർ; 30% ആളുകളിൽ ടെസ്റ്റ് നടത്തി ബഹ്റൈൻ ആരോഗ്യമന്ത്രാലയം

സ്വന്തം ലേഖകൻ

മനാമ: ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് മുതൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ മുൻ കരുതലുകൾ പാലിച്ചാണ് ബഹ്റൈൻ ആരോഗ്യമന്ത്രാലയം മുന്നോട്ട് പോയത്. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രോഗത്തെയും, രോഗവ്യാപനത്തെയും പിടിച്ച് നിർത്തുവാൻ സാധിച്ചു. ബഹ്റൈനിലെ ആകെ ജനസംഘ്യയുടെ മുപ്പത് ശതമാനത്തിൽ കൂടുതൽ ആളുകളിൽ പരിശോധന നടത്തി. ആകെ ഇതുവരെ 511458 ആളുകളിൽ പരിശോധ നടത്തി. 24081 ആളുകൾക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. ഇതിൽ 18501 പേർ സുഖം പ്രാപിച്ചു. നിലവിൽ 5509 പോസിറ്റീവ് കേസുകളാണ് ഉള്ളത്. ഇതിൽ ആളുകൾ 136 ചികിത്സയിലുണ്ട്. 38 രോഗികളുടെ നില ഗുരുതരമാണ്. ഇന്നലെ മൂന്ന് കോവിഡ് മരണങ്ങളും 511 പോസിറ്റീവ് കേസുകളും ബഹറിനിൽ റിപ്പോർട്ട് ചെയ്തു. ആകെ മരണം 71 ആണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP