Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നവംബറിനും ജനുവരിക്കും ഇടയ്ക്ക് യാത്ര ചെയ്യുന്നവർ ഫ്‌ലൈറ്റ് സമയത്തിന് മൂന്ന് മണിക്കൂർ മുമ്പ് എയർപോർട്ടിൽ എത്തണം; ഹോളീഡേ സീസണിൽ വിമാന യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി ബഹ്‌റിൻ

നവംബറിനും ജനുവരിക്കും ഇടയ്ക്ക് യാത്ര ചെയ്യുന്നവർ ഫ്‌ലൈറ്റ് സമയത്തിന് മൂന്ന് മണിക്കൂർ മുമ്പ് എയർപോർട്ടിൽ എത്തണം; ഹോളീഡേ സീസണിൽ വിമാന യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി ബഹ്‌റിൻ

മനാമ:ഹോളീഡേ സീസണിൽ ബഹ്‌റിൻ ഇന്റർനാഷണൽ എയർപോർട്ടിൽ വൻതിരക്കാകും അനുഭവപ്പെടുക. ഈ സമയത്ത് യാത്രക്കാർക്കായി കുറച്ച് നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് ബഹ്‌റിൻ എയർപോർട്ട് കമ്പനി(ബിഎസി). 2015 നവംബറിനും 2016 ജനുവരിക്കും ഇടയ്ക്ക് യാത്ര ചെയ്യുന്നവർ ഫ്‌ലൈറ്റ് സമയത്തിന് മൂന്ന് മണിക്കൂർ മുമ്പ് എയർപോർട്ടിൽ എത്തിച്ചേരേണ്ടതാണ്. പാർക്കിങ്ങിന് അനുവദിച്ചിരിക്കുന്ന സ്ഥലത്ത് കാറുകൾ പാർക്ക് ചെയ്യേണ്ടതാണ്.

അടുത്തിടെയായി ഗലാലി റോഡിലും ബഹ്‌റിൻ എയർപോർട്ട് കമ്പനി കാർ പാർക്കിങ്ങ് കേന്ദ്രം തുറന്നിരുന്നു. ഹോളീഡേ കാലയളവിൽ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് പുതിയ പാർക്കിങ്ങ് കേന്ദ്രങ്ങൾ ഒരുക്കിയത്. കാർ പാർക്കിങ്ങ് കേന്ദ്രങ്ങൾക്ക് സമീപത്ത് നിന്ന് ടെർമിനലിലേക്ക് ഷട്ടിൽ ബസ് സർവീസുമുണ്ട്.

മനാമ,ഇസ ടൗൺ,മുഹാറഖ് തുടങ്ങിയ പ്രധാന ടെർമിനലുകളിൽ നിന്ന് എയർപോർട്ടിലേക്ക് ബസ് സർവീസുമുണ്ട്. എയർപോർട്ട് ഫെസിലിറ്റിയും ഫ്‌ലൈറ്റ് സ്റ്റാറ്റസും അറിയുന്നതിന് യാത്രക്കാർ ബിഐഎയുടെ വെബ്‌സൈറ്റ് സന്ദർശിച്ചാൽ മതി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP