Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചന്ദ്രിക ക്യാംപയിനിന് ബഹ്റൈനിൽ പ്രൗഢോജ്ജ്വല തുടക്കം

ചന്ദ്രിക ക്യാംപയിനിന് ബഹ്റൈനിൽ പ്രൗഢോജ്ജ്വല തുടക്കം

സ്വന്തം ലേഖകൻ

മനാമ: എട്ടര പതിറ്റാണ്ടിലധികമായി മലയാള മാധ്യമ രംഗത്ത് ശ്രദ്ധേയമായി നിലകൊള്ളുന്ന ചന്ദ്രിക ദിന പത്രത്തിന്റെ പ്രചാരണ ക്യാംപയിയിന് ബഹ്റൈനിൽ തുടക്കമായി. മനാമ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ചു അൽ ഒസ്റ ജനറൽ മാനേജർ എ ബഷീർ നെ വാർഷിക വരിക്കാരനായി ചേർത്തു കൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ചന്ദ്രിക ക്യാമ്പയിൻസംസ്ഥാന തല ഉത്ഘാടനം നിർവഹിച്ചു. കെഎംസിസി ഭാരവാഹികളായ ഷാഫി പാറക്കട്ട ,മുസ്തഫ കെ പി ,എ പി ഫൈസൽ വില്യാപ്പള്ളി ,ഓ കെ കാസിം തുടങ്ങിയവർ പങ്കെടുത്തു

കെ.എം.സി.സി ബഹ്റൈൻ ജില്ല, ഏരിയാ മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികൾ മുഖേനയാണ് ചന്ദ്രിക ദിനപത്രത്തിന്റെ ക്യാംപയിൻ നടത്തുന്നത്. പ്രവാസലോകത്തിന്റെ ശബ്ദം ജനങ്ങളിലേക്കെത്തിക്കുന്നതിൽ ചന്ദ്രികയുടെ പ്രവർത്തനങ്ങൾ വിലമതിക്കാത്തതാണെന്നും അതിനാൽ തന്നെ പ്രചാരണ ക്യാംപയിൻ വിജയകരമാക്കാൻ എല്ലാ പ്രവർത്തകരും മുന്നിട്ടിറങ്ങണമെന്നും കെ.എം.സി.സി ബഹ്റൈൻ നേതാക്കൾ പറഞ്ഞു. മാധ്യമങ്ങൾ കോർപ്പറേറ്റുവൽക്കരിക്കപ്പെടുന്ന ഈ കാലത്ത് ചന്ദ്രിക പോലെയുള്ള ജനകീയ മാധ്യമങ്ങളെ പിന്തുണക്കേണ്ടത് ഏവരുടെയും കടമയാണ്. വ്യാജ വാർത്തകൾക്കെതിരേ പോരാടാൻ ചന്ദ്രിക പോലെയുള്ള മാധ്യമങ്ങളെ കൂടുതൽ പേരിലേക്കെത്തിക്കുകയാണ് വേണ്ടതെന്നും അതുവഴി നമ്മുടെ വായനാശീലം നാം വളർത്തിയെടുക്കണമെന്നും നേതാക്കൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP