Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റൈനിലെ ഈ ക്യാമറകളിൽ നിങ്ങളും കുടുങ്ങിയിട്ടുണ്ടോ? വാഹനങ്ങളുടെ നിയമലംഘനങ്ങൾ കണ്ടെത്തുവാൻ സ്ഥാപിച്ച ക്യാമറ കണ്ടെത്തിയത് 1,536 നിയമലംഘനങ്ങൾ

ബഹ്‌റൈനിലെ ഈ ക്യാമറകളിൽ നിങ്ങളും കുടുങ്ങിയിട്ടുണ്ടോ? വാഹനങ്ങളുടെ നിയമലംഘനങ്ങൾ കണ്ടെത്തുവാൻ സ്ഥാപിച്ച ക്യാമറ കണ്ടെത്തിയത് 1,536 നിയമലംഘനങ്ങൾ

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റൈനിലെ വാഹനങ്ങളുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി സ്ഥാപിച്ച ക്യാമറകളിൽ കുടുങ്ങിയത് ആയിരത്തിലധികം പേർ. രാജ്യത്തെ വിവിധ മുനിസിപ്പാലിറ്റികൾക്കു കീഴിൽ സ്ഥാപിച്ച മൊബൈൽ മോണിറ്ററിങ് സിസ്റ്റത്തലൂടെയാണ് ഈ വർഷം ആദ്യപകുതി ആയപ്പോൾ മാത്രം 1,536 നിയമലംഘനങ്ങൾ കണ്ടെത്തിയത്.

കഴിഞ്ഞവർഷം ഇതേകാലയളവിനേക്കാൾ 183% വർധനയാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. വാഹനങ്ങൾ പാതയോരങ്ങളിൽ അലക്ഷ്യമായി പാർക്ക് ചെയ്യുക, പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾ കഴുകുക, പരിസരം വൃത്തികേടാക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

നിയമലംഘനങ്ങളുടെ പൊതുവിവരശേഖരം തയ്യാറാക്കി ഇൻസ്‌പെക്ടർമാർക്കു കൈമാറും. നിയമലംഘനങ്ങൾ ഉടൻ കണ്ടെത്തി പരിഹരിക്കാനാകുമെന്നതാണ് പുതിയ സംവിധാനത്തിന്റെ നേട്ടം. ഈ വർഷം ജനുവരി 19നാണ് മൊബൈൽ നിരീക്ഷണ സംവിധാനത്തിനു തുടക്കം കുറിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP