Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202112Saturday

അന്ത്യയാത്രയിൽ അബ്ദുല്ലയെ ചേർത്തുപിടിച്ച് ബഹ്റൈൻ കെ.എം.സി.സി; വള്ളിയാട് സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

അന്ത്യയാത്രയിൽ അബ്ദുല്ലയെ ചേർത്തുപിടിച്ച് ബഹ്റൈൻ കെ.എം.സി.സി;  വള്ളിയാട് സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

സ്വന്തം ലേഖകൻ

മനാമ: പവിഴദ്വീപിൽ ആരോരുമില്ലാത്തവർക്ക് സമാശ്വാസമേകുന്ന ബഹ്റൈൻ കെ.എം.സി.സിയുടെ ഇടപെടലിനെ തുടർന്ന് കോഴിക്കോട് വള്ളിയാട് സ്വദേശി അബ്ദുല്ലയുടെ മയ്യത്ത് മുഹറഖിലെ ബുസൈറ്റീൻ കാനു മസ്ജിദിൽ ഖബറടക്കി. ബഹ്റൈൻ കെ.എം.സി.സിയുടെ വിലാസത്തിൽ ഇന്ത്യൻ എംബസി പാസ്പോർട്ട് അനുവദിച്ചതോടെയാണ് ഔദ്യോഗിക രേഖകളില്ലാത്തതിനാൽ അന്ത്യകർമ്മങ്ങൾ നടത്താൻ കഴിയാത്തെ മോർച്ചറിയിൽ സൂക്ഷിച്ച അബ്ദുല്ലയുടെ മയ്യത്ത് ഖബറടക്കാൻ വഴിയൊരുങ്ങിയത്. ബഹ്‌റൈൻ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റി കൺവീനറും സെക്രട്ടേറിയറ്റ് അംഗവും ആയ കരീം കുളമുള്ളതിൽ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി,കെഎംസിസി കോഴിക്കോട് ജില്ലാ കൗൺസിലർ നജീബ് തറോപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമത്തിന്റെ ഫലമായി ഇന്ത്യൻ എംബസി പാസ്പോർട്ട് അനുവദിച്ചത്. നാലു പതിറ്റാണ്ട് കാലം ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ച അബ്ദുല്ല ഈമാസം നാലിനാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ പേരിൽ പാസ്പോർട്ടോ മറ്റ് ഔദ്യോഗിക രേഖകളോ ഉണ്ടായിരുന്നില്ല. വ്യക്തിവിവരങ്ങൾ പോലും ഇല്ലാത്തതിനാൽ മയ്യത്ത് മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. സോഷ്യൽ മീഡിയ വഴി അദ്ദേഹത്തിന്റെ ഫോട്ടോ പ്രചരിപ്പിച്ചാണ് ബന്ധുക്കളെ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ പിതവ് നേരത്തെ മരണപ്പെട്ടിരുന്നു. കുഞ്ഞബ്ദുല്ല വിവാഹം കഴിച്ചിരുന്നില്ല. സഹോദരങ്ങളും മാതാവും നാട്ടിലുണ്ട്. ഇത്രയും വിവരങ്ങൾ ലഭിച്ചതോടെ നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെട്ടു, സ്‌കൂളിൽ പഠനം നടത്തിയ ഒരു സർട്ടിഫിക്കറ്റ് മാത്രമാണ് ലഭിച്ചത്. ഇത് സിഐ.ഡിയുടെ ഓഫിസിൽ സമർപ്പിച്ചെങ്കിലും രേഖ അപര്യാപ്തമാണെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ഔട്ട്പാസിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വ്യക്തിഗത രേഖകളില്ലാത്തതിനാൽ വിഫലമായി. തുടർന്നാണ് ബഹ്റൈനിൽ അംഗീകാരമുള്ള സംഘടനയെന്ന പേരിൽ ബഹ്റൈൻ കെ.എം.സി.സിയുടെ മേൽവിലാസത്തിൽ അബ്ദുല്ലയ്ക്ക് പാസ്പോർട്ട് അനുവദിച്ചത്. ഈ പ്രവർത്തനങ്ങൾക്ക് റംഷാദ് കീരങ്കണ്ടി, നജീബ് മിയാമീൻ മാർക്കറ്റ്, അബൂബക്കർ അര്യന്നൂര്, ഹമദ് ടൗൺ കെ.എം.സി.സി നേതാക്കന്മാരായ അബൂബക്കർ പാറക്കടവ് ,സകരിയ എടച്ചേരി എന്നിവരും കൂടെയുണ്ടായിരുന്നു. മയ്യിത്ത് നിസ്‌കാരത്തിനു സി കെ മുഹമ്മദ് നേതൃത്വം നൽകി. കെഎംസിസി സംസ്ഥാന സെക്രട്ടറി എ പി ഫൈസൽ, മയ്യിത്ത് പരിപാലന കമ്മിറ്റി അംഗം ശറഫുദ്ധീൻ മാരായമംഗലം,കെഎംസിസി യുടെ വിവിധ ജില്ലാ ഏരിയ മണ്ഡലം ഭാരവാഹികൾ, നാട്ടുകാർ തുടങ്ങി നിരവധിപേർ ഖബറടക്കച്ചടങ്ങിൽ എത്തിച്ചേർന്നു

ജീവകാരുണ്യ പ്രവർത്തനങ്ങളുൾപ്പെടെയുള്ള കെ.എം.സി.സി യുടെ ഇടപെടലുകൾ ശ്രദ്ധിക്കുന്ന ബഹ്‌റൈൻ ഗവൺമെന്റും ഇന്ത്യൻ എംബസിയും ബഹ്‌റൈൻ കെ.എം.സി.സിക്ക് നൽകിയ അംഗീകാരമാണ് ഒരു പാസ്പോർട്ടിൽ
ഇ/ഛ കെ.എം.സി.സി എന്ന അക്ഷരങ്ങൾ രേഖപ്പെടുത്തിയതിലൂടെ വ്യക്തമായതെന്ന് ബഹ്റൈൻ കെ.എം.സി.സി നേതാക്കൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP