Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബഹ്‌റിൻ സ്വദേശി മരിച്ചു; ഗൾഫിലെ ആദ്യ മരണത്തിന് കീഴടങ്ങിയത് അറുപത്തിയഞ്ചു വയസുകാരി; രോഗ വിമുക്തി നേടിയവരുടെ എണ്ണം 77 ആയി

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബഹ്‌റിൻ സ്വദേശി മരിച്ചു; ഗൾഫിലെ ആദ്യ മരണത്തിന് കീഴടങ്ങിയത് അറുപത്തിയഞ്ചു വയസുകാരി;  രോഗ വിമുക്തി നേടിയവരുടെ എണ്ണം 77 ആയി

സ്വന്തം ലേഖകൻ

ൾഫിലെ ആദ്യ കൊറോണ മരണം  ബഹ്‌റൈനിൽ റിപ്പോർട്ട് ചെയ്തു. 62 വയസുള്ള ബഹ്റിൻ സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. നേരത്തെ തന്നെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമായി ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു ഇവർ. കഴിഞ്ഞമാസമാണ് ഈ സ്ത്രീ ഇറാനിൽ നിന്ന് തിരിച്ചെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു

ഇറാനിൽ നിന്ന് എത്തിയ ഇവർക്ക് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഐസൊലേഷനിൽ കഴിയവേ ആണ് മരിച്ചത്. ഇതോടെ കോവിഡ് ബാധയുടെ വ്യാപനം തടയുന്നതിന് രാജ്യം കൂടുതൽ ജാഗ്രതയിലായി. 58 പേരാണ് കോവിഡ് ബാധിതരായി ചികിൽസയിലുള്ളത് .

ഇറാനിൽ നിന്ന് രോഗ ബാധിതരായി എത്തിയ പൗരന്മാരുടെ സംഘത്തിലെ 85 പേരും ചികിൽസാ കേന്ദ്രത്തിലുണ്ട്. ഇവരിൽ ഒരാളുടെ ആരോഗ്യ നില മാത്രമാണ് ഗുരുതരാ വസ്ഥയിലുള്ളതെന്നും ബാക്കിയുള്ളവരുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതിനിടെ ബഹ്‌റൈനിൽ പതിനേഴ് കോവിഡ് ബാധിതർക്ക് കൂടി രോഗ വിമുക്തി നേടി. പൂർണമായി സുഖം പ്രാപിച്ചതിനെത്തുടർന്ന് ഇതിനകം ഇവർക്ക് ചികിൽസാ കേന്ദ്രത്തിൽ നിന്ന് ഡിസ്ചാർജ് ലഭിച്ചു. ഇതോടെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 77 ആയി.

ഇതോടെ രാജ്യത്ത് മുമ്പേ ചികിൽസയിലുണ്ടായിരുന്നവരുടെ എണ്ണം 53 ആയി കുറഞ്ഞു. രോഗബാധിതരിൽ രണ്ടു പേരുടെ ആരോഗ്യ നില മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ബാക്കിയുള്ളവരുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

വൈറസ് ബാധയേറ്റ ആളുമായി സമ്പർക്കമുണ്ടായിരുന്നവരെയെല്ലാം കണ്ടെത്തിയതായും ഇവരെല്ലാം നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കിംവദന്തികൾക്ക് വശംവദരാകരുതെന്നും കടുത്ത പനി, ചുമ, ശ്വാസ തടസ്സം എന്നിവ നേരിട്ടാൽ 444 എന്ന നമ്പറിൽ വിളിച്ച് വൈദ്യ സഹായം തേടണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP