Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

എയർബബിൾ ടിക്കറ്റുകൾക്ക് ഉയർന്ന നിരക്കും ലഭ്യതക്കുറവും; സാമൂഹിക പ്രവർത്തകരും സംഘടനകളും ചേരിതിരിഞ്ഞപ്പോൾ ഉറപ്പായ സീറ്റുകൾ കൂടി നഷ്ടപ്പെട്ടതായി പ്രവാസികൾ

എയർബബിൾ ടിക്കറ്റുകൾക്ക് ഉയർന്ന നിരക്കും ലഭ്യതക്കുറവും; സാമൂഹിക പ്രവർത്തകരും സംഘടനകളും ചേരിതിരിഞ്ഞപ്പോൾ ഉറപ്പായ സീറ്റുകൾ കൂടി നഷ്ടപ്പെട്ടതായി പ്രവാസികൾ

സ്വന്തം ലേഖകൻ

മനാമ: ഗൾഫ് രാജ്യങ്ങളിൽ  സംവിധാനം നിലവിൽ വന്നപ്പോൾ അത് പ്രവാസികൾക്ക് വലിയ ആശ്വാസമാകും എന്നാണ് വിചാരിച്ചത്.എന്നാൽ ബഹറിനിൽ കാര്യങ്ങൾ നേരെ വിപരീതമായി ഭവിച്ചു എന്ന് വേണം മനസിലാക്കുവാൻ. എയർ ബബിൾ സംവിധാനം ഉരുപയോഗം ചെയ്യപ്പെടുന്നു എന്ന രീതിയിൽ വാർത്ത പ്രചരിക്കുകയും നാട്ടിൽ നിന്നും തിരികെ ബഹറിനിൽ എത്തുവാൻ ശ്രമിക്കുന്നവർക്ക് ഓൺലൈനിലൂടെ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.

എയർ ബബിൾ കരാർ നിലവിൽ വന്നതോടെ അതുവരെ ബഹ്റൈൻ കേരളീയ സമാജം ചാർട്ടേർഡ് ഫ്‌ളൈറ്റ് വഴി നാട്ടിൽ നിന്നും വരുവാൻ ബുക്ക് ചെയ്തിരുന്നവരെ സ്വാധീനം ഉപയോഗിച്ച് ഗൾഫ് എയർ ഫ്‌ളൈറ്റിൽ നാട്ടിൽ നിന്നും ബഹ്‌റൈനിലേക്ക് കൊണ്ടുവരുന്നു എന്നാണ് ബഹ്റൈനിലെ ഒരു വിഭാഗം മലയാളികളായ സാമൂഹിക പ്രവർത്തർ ആരോപിച്ചത്.അതുകൊണ്ട് മറ്റുള്ള ആളുകൾക്ക് ടിക്കറ്റുകൾ ലഭിക്കാതെയായി എന്നും ആരോപണം ഉയർന്നു.

എന്നാൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ബുക്ക് ചെയ്തവരെ കൊണ്ടുവരേണ്ട കടമ തങ്ങൾക്കുണ്ടെന്നും,വിസ കാലാവധി അവസാനിക്കുന്നവരെയാണ് ഞങ്ങൾ മുൻഗണന നൽകി കൊണ്ട് വരുന്നത് എന്നും സമാജം ഭാരവാഹികൾ പറഞ്ഞു.അതിൽ ഒരു രീതിയിലും പക്ഷപാത പരമായി ഇടപെട്ടിട്ടില്ല.എയർ ബബിൾ എഗ്രിമെന്റ് നിലവിൽ വന്ന ശേഷം പുതിയ ബുക്കിങ്ങുകൾ സ്വീകരിച്ചിട്ടില്ല എന്നും അവർ പറഞ്ഞു. ആയിരക്കണക്കിന് ആളുകളാണ്,കേരളത്തിന് അകത്തും പുറത്ത് നിന്നും ബി കെ എസ്സിൽ രെജിസ്റ്റർ ചെയ്ത് ഒരു മാസത്തിലധികമായി തിരികെ വരുവാൻ കാത്തിരുന്നത്. ഈ സമയത്ത് വിസ കാലാവധി തീർന്ന് അനവധി പ്രവാസികളുടെ ജോലി നഷ്ടമായി.രണ്ട് സർക്കാരുകളും ചാർട്ടേർഡ് വിമാനങ്ങൾക്ക് അനുമതി നൽകാത്തതുകൊണ്ടാണ് ആളുകൾക്ക് യാത്ര ചെയ്യുവാൻ സാധിക്കാത്തത്.

എയർ ബബിൾ കരാർ നിലവിൽ വന്നത് മുതൽ ഇരു വിഭാഗങ്ങളും തമ്മിൽ വാക് പോര് നടത്തുകയും അവസാനം ബഹ്റൈൻ കേരളീയ സമാജം ഈ മാസം 30 നുള്ളിൽ വിസ തീരുന്ന ആളുകളെ മാത്രമേ കൊണ്ടു വരുകയുള്ളൂ എന്ന തീരുമാനം എടുക്കയും ചെയ്തു.ഏകദേശം 1300 പ്രവാസികളെ ഇതുവരെ തിരികെ എത്തിച്ചതായും,ഈ മാസം മുപ്പത്തിനുള്ളിൽ വിസ തീരുന്ന നാനൂറോളം ആളുകളെ തിരികെ എത്തിക്കുവാൻ ശ്രമിക്കുകയാണെന്നും സമാജം ഭാരവാഹികൾ അറിയിച്ചു. രജിസ്റ്റർ ചെയ്ത യാത്ര ചെയ്യുവാൻ സാധിക്കാത്ത ആളുകൾക്ക് പണം തിരികെ നൽകുകയും ചെയ്തു തുടങ്ങി.

ഇതുമൂലം ഒട്ടനവധി സാധാരണക്കാരായ പ്രവാസികളുടെ മടങ്ങി വരവ് അനിശ്ചിതത്തിലായി.മലയാളികളായ സാമൂഹിക പ്രവർത്തകരുടെ എടുത്ത് ചാട്ടവും ഏകോപനമില്ലായ്മയും,നിസ്സഹകരണവുമാണ് ഇതിലേക്ക് നയിച്ചത് എന്ന് മനസിലാക്കുന്നു.ഒരു മേശക്ക് ചുറ്റും ഇരുന്നുകൊണ്ട് പറഞ്ഞു തീർക്കേണ്ട വിഷയം പൊതുജന മധ്യത്തിലേക്ക് വലിച്ചിഴച്ചത് മലയാളി സമൂഹത്തിന് തന്നെ നാണക്കേടായി.

ഇപ്പോഴത്തെ സാഹചര്യത്തിൽ തിരിച്ചു വരുവാനിരിക്കുന്ന പ്രവാസികൾക്ക് ടിക്കറ്റുകൾ ലഭിക്കുന്നില്ല.സമാജത്തിൽ 180 ബഹ്റൈൻ ദിനാറിന്റെ ടിക്കറ്റുകൾക്ക് 220 ദിനാർ മുതൽ മുകളിലേക്കാണ് നിരക്ക്.അതും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. സാധാരണക്കാരായ നിരവധി പ്രവാസികളുടെ തൊഴിൽ നഷ്ടപ്പെടുന്ന സ്ഥിതിയിലേക്കാണ് ഇതെത്തുന്നത്. ഇതിനൊരു പരിഹാരം കാണേണ്ടത് ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരും സംഘടനകളും ഒരുമിച്ച് ഇരുന്നുകൊണ്ടാകണം.എന്നുള്ള അഭിപ്രായം വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.വിസ കാലാവധി തീരുന്നവർക്കും,ജോലി നഷ്ടപ്പെടുവാൻ സാധ്യതയുള്ളവർക്കും എത്രയും വേഗം തിരിച്ചെത്തുവാനുള്ള ഒരു സാഹചര്യം ഒരുക്കണമെന്ന് തിരികെയെത്തുവാൻ സാധിക്കാത്ത പ്രവാസികൾ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് എംബസ്സിയുടെ ഭാഗത്ത് നിന്നും ഒരു അനുകൂല ഇടപെടൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതായി 'മറുനാടൻ മലയാളിയോട്' പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP