Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആറു മാസത്തിനുള്ളിൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവർ 10,000-ത്തിലധികം; അനധികൃത താമസക്കാർക്ക് ഇനിയൊരു അവസരം നൽകില്ലെന്ന് മന്ത്രാലയം

ആറു മാസത്തിനുള്ളിൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവർ 10,000-ത്തിലധികം; അനധികൃത താമസക്കാർക്ക് ഇനിയൊരു അവസരം നൽകില്ലെന്ന് മന്ത്രാലയം

മനാമ: രാജ്യത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് മൂലം ആറുമാസത്തിനുള്ളിൽ  പതിനായിരത്തിലധികം അനധികൃത താമസക്കാർ രാജ്യം വിട്ടതായി എൽഎംആർഎ ചീഫ് എക്‌സിക്യൂട്ടീവ് വ്യക്തമാക്കി. ആറുമാസമായി തുടർന്ന പൊതുമാപ്പ് ഡിസംബർ 31നാണ് അവസാനിച്ചത്. രാജ്യത്ത് നിലവിലുള്ള അനധികൃത താമസക്കാരിൽ 76 ശതമാനത്തോളം പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ മുന്നോട്ട് വന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്ത് അനധികൃതമായി തങ്ങുന്ന വിദേശികൾക്ക് സ്വദേശത്തേക്ക് മടങ്ങാനും ഇവിടെയുള്ള താമസം പിഴ കൂടാതെ പുതിയ എംപ്ലോയറുടെ കീഴിൽ നിയമവിധേയമാക്കാനും മറ്റുമാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. പൊതുമാപ്പ് ഉപയോഗിച്ച് 10,125 വിദേശ തൊഴിലാളികൾ തങ്ങളുടെ നാടുകളിലേക്ക് മടങ്ങിപ്പോയി. 31,894 പേർ രേഖകൾ ശരിയാക്കി ഇവിടെ തന്നെ തങ്ങുകയും ചെയ്തിട്ടുണ്ട്. പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരിൽ ഏറ്റവുമധികം ബംഗാളികളും പിന്നെ ഇന്ത്യക്കാരും തുടർന്ന് പാക്കിസ്ഥാനികളുമാണ്.

പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ഡിസംബർ 31 വരെ ലഭിച്ച അപേക്ഷകൾ പരിഗണിച്ചതായി അദ്ദേഹം അറിയിച്ചു. പൊതുമാപ്പ് വിജയിപ്പിക്കുന്നതിന് പത്രങ്ങളിൽ പരസ്യം നൽകുകയും വിവിധ ഭാഷകളിൽ ലഘുലേഖകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്താൻ മുന്നോട്ട് വരാത്തവർക്ക് ഇനി ഒരു അവസരം നൽകുകയില്‌ളെന്നും നിയമപരമായ നടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP