Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒക്ടോബർ മുതൽ ബഹ്‌റിനിൽ ടൂറിസ്റ്റ് വിസാ ഫീസ് നിരക്കുകൾ വർധിപ്പിക്കും

ഒക്ടോബർ മുതൽ ബഹ്‌റിനിൽ ടൂറിസ്റ്റ് വിസാ ഫീസ് നിരക്കുകൾ വർധിപ്പിക്കും

മനാമ: ബഹ്‌റിനിൽ തൊഴിൽ വിസകൾ ഒഴിച്ചുള്ള വിസകളുടെ ഫീസ് നിരക്ക് വർധിപ്പിക്കാൻ ജനറൽ ഡയറക്ടറേറ്റ് ഫോർ നാഷണാലിറ്റി, പാസ്‌പോർട്ട്‌സ് ആൻഡ് റെസിഡന്റ്‌സ് അഫേഴ്‌സ് തീരുമാനിച്ചു. ഇതനുസരിച്ച് ടൂറിസ്റ്റ് വിസ, ബിസിനസ് വിസ എന്നിവയുടെ നിരക്കുകൾ വർധിക്കും. ഒക്ടോബർ മുതലായിരിക്കും പുതിയ നിരക്ക് നിലവിൽ വരിക.

ജിസിസി രാഷ്ട്രങ്ങളിൽ നിന്നുള്ള സന്ദർശകർ ഉൾപ്പെടെ എല്ലാവർക്കും ഇതു ബാധകമായിരിക്കും. വിസാസ് ഓൺ അറൈവൽ, റിന്യൂവലുകൾ എന്നിവയ്‌ക്കെല്ലാം തന്നെ പുതിയ നിയമം ബാധകമാണ്. 72 മണിക്കൂർ വിസ, ബ്രിട്ടീഷ് ആൻഡ് ഐറീഷ് സന്ദർശക വിസ, ഒരാഴ്ചത്തെ ജിസിസി റസിഡന്റ്‌സ് വിസ തുടങ്ങി എല്ലാ സന്ദർശക വിസകൾക്കും വിസാ കാലാവധി വർധിപ്പിക്കുന്നതിനുമുള്ള നിരക്കുകൾ വർധിപ്പിക്കും.
വിസാ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിസാ ഇഷ്യൂ ചെയ്യുന്നത് എളുപ്പമാക്കാനുമാണ് വിസാ നിരക്കുകൾ വർധിപ്പിക്കുന്നതെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. എന്നാൽ തൊഴിൽ, ഡൊമസ്റ്റിക് വർക്ക് വിസാകൾക്ക് ഇതുബാധകമല്ലാത്തതിനാൽ സാധാരണക്കാരെ ഇതു ബാധിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP