Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ ജിസിസി യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി ഐവൈസിസി ബഹ്റൈൻ ആദ്യ ഘട്ടമായി 100 വൊളന്റിയേഴ്സിനെ നൽകും

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ ജിസിസി യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി ഐവൈസിസി ബഹ്റൈൻ ആദ്യ ഘട്ടമായി 100 വൊളന്റിയേഴ്സിനെ നൽകും

സ്വന്തം ലേഖകൻ

മനാമ: യൂത്ത് കോൺഗ്രസ്സ് കേരളഘടകം വിജയകരമായി കേരളത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതിയാണ്. ഈ പദ്ധതി എല്ലാ ജിസിസി രാജ്യങ്ങളിലും ആരംഭിക്കുന്നതായി കഴിഞ്ഞ ദിവസം ഷാഫി പറമ്പിൽ ഫെയിസ് ബുക്ക് ലൈവിലൂടെ അറിയിക്കുകയുണ്ടായി. ഇന്നലെ മുതൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. 40 വയസ്സിൽ താഴെയുള്ള യുവാക്കളെ അംഗങ്ങളാക്കി സാമൂഹിക രംഗത്ത് ശക്തമായി പ്രവർത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യമാണ് യൂത്ത് കെയറിന് പിന്നിൽ. ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളെ കണ്ടെത്തി അവരെ സഹായിക്കുകയാണ് പ്രധാന ലക്ഷ്യം. കോവിഡ്19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഒരുപാട് പ്രവാസികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് അവരെ സഹായിക്കുന്നതിനാണ് പ്രഥമ പരിഗണന. അതിന് ശേഷവും യൂത്ത് കെയർ എന്ന പേരിൽ തുടർന്ന് കൊണ്ടുപോകുവാൻ ഉദ്ദേശിക്കുന്നതായി ഷാഫി പറമ്പിൽ അറിയിച്ചു.

ബഹ്‌റൈനിൽ രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്. ആദ്യ ഘട്ടത്തിൽ ഇന്നലെയും ഇന്നുമായി ഐ വൈ സി സി ബഹ്‌റിന്റെ 100 പ്രവർത്തകർ ജിസിസി യൂത്ത് കെയറിന്റെ ഭാഗമായി രജിസ്റ്റർ ചെയ്തു. യൂത്ത് കോൺഗ്രസ്സ് നാട്ടിൽ ഈ പദ്ധതി ആരംഭിച്ചപ്പോൾ മുതൽ ബഹ്റൈൻ ഐവൈസിസിയും അതിന്റെ ഭാഗമായി ബഹറിനിൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. നാട്ടിൽ യൂത്ത് കോൺഗ്രസിന്റെ 14 ജില്ല കമ്മറ്റികളുമായും ബന്ധപ്പെട്ട് കോവിഡ്19 സഹായ പദ്ധതികൾ ആവിഷ്‌കരിച്ച് ഐ വൈ സി സി മുന്നോട്ടു പോകുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഐ വൈ സി സി ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടാം: 38285008, 33874100

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP