Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോളേജ് വിദ്യാർത്ഥികൾക്കായിസംഘടിപ്പിച്ച 'ഒ.വി.വിജയനെ ചരിത്രം വിലയിരുത്തുമ്പോൾ' പ്രബന്ധ മത്സരം; വിജയികൾക്ക് സമ്മാനദാനം നടത്തി

കോളേജ് വിദ്യാർത്ഥികൾക്കായിസംഘടിപ്പിച്ച 'ഒ.വി.വിജയനെ ചരിത്രം വിലയിരുത്തുമ്പോൾ' പ്രബന്ധ മത്സരം; വിജയികൾക്ക് സമ്മാനദാനം നടത്തി

സ്വന്തം ലേഖകൻ

ലയാള സാഹിത്യ ചരിത്രത്തിൽഇതിഹാസ സമാനമായ മാനങ്ങളുള്ള ഒ. വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസമെന്ന നോവലിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജവും മലയാളമനോരമയും സംയുകതമായി കേരളത്തിലെ കോളേജ് വിദ്യാർത്ഥികൾക്കായിസംഘടിപ്പിച്ച 'ഒ.വി.വിജയനെ ചരിത്രം വിലയിരുത്തുമ്പോൾ' എന്ന വിഷയത്തിൽ നടത്തിയപ്രബന്ധ മത്സര വിജയികൾക്കുള്ള സമ്മാനദാനം (ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ രണ്ടാം സമ്മാനം അമ്പതിനായിരം രൂപ മൂന്നാം സമ്മാനം ഇരുപത്തിഅയ്യായിരം രൂപ) തിരുവനന്തപുരം മലയാള മനോരമഓഫിസിൽ ഇന്ന് 9.1.2020 നു നടന്ന ചടങ്ങിൽ കവിപ്രൊഫ .വി .മധുസൂദനൻ നായർ നിർവ്വഹിച്ചു .

ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട്‌രാധാകൃഷ്ണപിള്ള അധ്യക്ഷനായ ചടങ്ങിൽ മലയാളം മനോരമ സീനിയർ അസ്സോസിയേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം സ്വാഗതവും , പ്രൊഫ്:അലിയാർ ,കവി പ്രഭാ വർമ്മ,നോവലിസ്റ്റ് ജോൺ സാമുവൽശ്രീ.ഡോ.കെ.എസ്.രവികുമാർ, ബി മുരളി ,നാട്യഗൃഹം പ്രസിഡന്റ് പി വി ശിവൻ ,ബഹ്റൈൻ റിട്ടേനീസ് പ്രസിഡന്റ് ശിവ പ്രസാദ് , തുടങ്ങിയവർ ചടങ്ങിൽ ആശംസാ പ്രസംഗവും സമാജം കലാ വിഭാഗം സെക്രട്ടറി പ്രദീപ് പതേരി നന്ദിയും രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP