Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതുമ്പോൾ 'ഭൂമിക' വെബിനാറിന് നാളെ തുടക്കം

ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതുമ്പോൾ 'ഭൂമിക' വെബിനാറിന് നാളെ തുടക്കം

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈൻ 'ഭൂമിക' പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു. 'ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതുമ്പോൾ' എന്ന തലക്കെട്ടിൽ നാല് ദിവസങ്ങളിലായി നടക്കുന്ന വെബിനാറിൽ വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ വിഷയം അവതരിപ്പിക്കും. നാല് ദിവസങ്ങളിലും ബഹ്റൈൻ സമയം രാത്രി ഏഴിനാണ് (ഇന്ത്യൻ സമയം 9.30) പരിപാടി തുടങ്ങുക. നാളെ ആദ്യ പ്രഭാഷണം മലയാളം സർവകലാശാലയിലെ എഴുത്തച്ഛൻ പഠന കേന്ദ്രം മേധാവി പ്രൊഫ. കെ. എം. അനിൽ നിർവഹിക്കും. അനിൽ വേങ്കോട് മോഡറേറ്റായിരിക്കും. ചൊവ്വാഴ്ച കേന്ദ്ര കേരള സർവകലാശാല മേധാവി പ്രൊഫ. അമൃത് ജി. കുമാർ വിഷയം അവതരിപ്പിക്കും. കെ.ടി.നൗഷാദ് മോഡറേറ്ററായിരിക്കും. ബുധനാഴ്ച അഖിലേന്ത്യാ വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി എം. ഷാജർഖാനാണ് പ്രഭാഷകൻ. എൻ.പി. ബഷീറാണ് മോഡറേറ്റർ. വ്യാഴാഴ്ച സംസ്ഥാന കരിക്കുലം സമിതിയംഗം ഡോ.എ.കെ. അബ്ദുൽ ഹക്കീം വിഷയം അവതരിപ്പിക്കും. സജി മാർക്കോസ് മോഡറേറ്ററായിരിക്കും. സൂം മീറ്റിങിലൂടെയാണ് വെബിനാർ സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ നയത്തിന്റെ വിവിധ വശങ്ങളിലേക്ക് വെളിച്ചം വീശുന്ന വെബിനാറിൽ ലോകത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും പങ്കെടുക്കാം. പരിപാടിയുടെ ലിങ്കും പാസ്വേഡും ലഭിക്കാൻ 00973 39458870/33338925 എന്നീ വാട്സ് ആപ്പ് നമ്പറിൽ ബന്ധപ്പടണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP